പൂണൈ: പശുവിെൻറ പേരിൽ ആക്രമണം നടത്തുന്ന ഗോരക്ഷകരെ ഇടിച്ച് നിലംപരിശാക്കി ജനക്കൂട്ടം. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലാണ് അൻപതോളം വരുന്ന ജനക്കൂട്ടം ഗോരക്ഷകരെ കൈകാര്യം ചെയ്തത്. ഷ്രിഗോഡ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.
പശുക്കളുമായി പോയ വാഹനം തടഞ്ഞ് ഗോരക്ഷകർ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗോരക്ഷകർക്കും കനത്ത തിരിച്ചടി കിട്ടിയത്. പൊലീസുമൊത്ത് അനധികൃത പശുക്കടത്ത് തടയാൻ ശ്രമിച്ച ഗോരക്ഷകർക്കാണ് ജനക്കൂട്ടത്തിെൻറ ആക്രമണത്തിന് ഇരയാകേണ്ടി വന്നത്.
ആക്രമണത്തെ തുടർന്ന് വാഹനത്തിെൻറ ഉടമയായ വാഹിദ് ഷെയ്കിനേയും ഡ്രൈവർ രാജു ഫത്രുഭായ് ഷെയ്കിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ശിവശങ്കർ രാജേന്ദ്ര സ്വാമിയെന്നയാളാണ് പശുക്കടത്തിനെ കുറിച്ച് പൊലീസിൽ പരാതി നൽകിയത്. അഖില ഭാരതീയ കൃഷി ഗോസേവാ സംഘത്തിലെ അംഗമാണ് താെനന്നാണ് ഇയാളുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.