പുനീത് രാജ്കുമാറിന് അന്തിമോപചാരമർപ്പിക്കാൻ ബംഗളൂരു കണ്ഠീരവ സ്​റ്റേഡിയത്തിൽ വെള്ളിയാഴ്ച രാത്രി എത്തിയവരുടെ തിരക്ക്

സാൻഡൽവുഡി​െൻറ രാജകുമാരൻ യാത്രയായത് കണ്ണുകൾ ദാനം ചെയ്ത്

ബംഗളൂരു: പിതാവ് ഡോ. രാജ്കുമാറിെൻറ കൈപിടിച്ച് കുഞ്ഞുനാളിലെ വെള്ളിത്തിരയിലെത്തി, കഴിഞ്ഞ രണ്ടു ദശാബ്​ദത്തിലധികമായി സാൻഡൽവുഡിലെ പവർ സ്​റ്റാറായി ജ്വലിച്ചുനിൽക്കെയാണ് പുനീത് രാജ്കുമാറിെൻറ അകാല വിയോഗം. വിവാദങ്ങൾക്കിടനൽകാതെ എപ്പോഴും ജനങ്ങൾക്കിടയിലായിരുന്ന പുനീത് അദ്ദേഹത്തിെൻറ ആഗ്രഹ പ്രകാരം ത െൻറ കണ്ണുകൾ ദാനം നൽകിയാണ് യാത്രയാകുന്നത്. നാരായണ നേത്രാലയത്തിലാണ് കണ്ണുകൾ ദാനം ചെയ്തത്.

ആരാധകരുടെ പവർ സ്​റ്റാറും പ്രിയപ്പെട്ടവരുടെ അപ്പുവുമായ പുനീത് സിനിമ താരത്തിനുമപ്പുറം നിരവധി മനുഷ്യമനസുകളിൽ ദൈവതുല്യനായിരുന്നു. പിന്നണി സിനിമാ ഗാനങ്ങളിലൂടെ ലഭിച്ചിരുന്ന വരുമാനവും കോടിപതിയുടെ കന്നഡ പതിപ്പായ െടലിവിഷൻ പരിപാടിയിലൂടെ ലഭിച്ച വരുമാനവും അശരണർക്കായി പുനീത് മാറ്റിവെച്ചു.

സിനിമാ താരം, ടെലിവിഷൻ അവതാരകൻ, നിർമാതാവ് തുടങ്ങിയ മേഖലകൾക്കൊപ്പം സാമൂഹിക പ്രവർത്തനത്തിലും സജീവമായി. ഇപ്പോഴും എല്ലായിപ്പോഴും സിനിമയുടെ ലോകത്താണ് താനെന്നാണ് അദ്ദേഹം ത െൻറ സാമൂഹിക മാധ്യമങ്ങളിലെ പ്രൊഫൈലിൽ കുറിച്ചിരുന്നത്.

പിതാവായ രാജ്കുമാറും പാർവതമ്മയും കണ്ണുകൾ ദാനം ചെയ്തിരുന്നു. ജീവിച്ചിരിക്കുമ്പോൾ നിരവധി പേർക്ക്​ വെളിച്ചമേകിയ പുനീത് മരണശേഷവും രണ്ടു പേർക്ക് വെളിച്ചമാകും. 26 അനാഥാലയങ്ങൾ, 25 സ്കൂളുകൾ, 16 വയോജന സദനങ്ങൾ, 19 ഗോശാല, 1800 വിദ്യാർഥികളുടെ വിദ്യാഭ്യാസം, വിദ്യാർഥിനികൾക്കായി പ്രവർത്തിക്കുന്ന മൈസൂരുവിലെ ശക്തിധാമ എന്ന സംഘടന തുടങ്ങിയവുടെ ശക്തി കേന്ദ്രമായിരുന്നു അദ്ദേഹം. കോടപതിയിലൂടെ ലഭിച്ച വരുമാനം പുനീത് പൂർണമായും ശക്തിധാമക്കാണ് നൽകിയത്.



സാൻഡൽവുഡിലെ എക്കാലത്തെയും മഹാനടനായ രാജ്കുമാറിെൻറ മകനായി ജനിച്ച് ആറുമാസമായപ്പോൾ ആദ്യമായി വെള്ളിത്തിരയിലെത്തിയ പുനീതിെൻറ പിന്നീടുള്ള ജീവിതം സിനിമ തന്നെയായിരുന്നു. 1985ലെ ബേട്ടഡ ഹൂവു, 2002ലെ അപ്പു, 2011ലെ ഹുഡ്ഡുഗാരു, 2015ലെ റാണ വിക്രമ, 2017ലെ രാജകുമാര എന്നീ അഞ്ചു സിനിമകളാണ് പുനീതിെൻറ സിനിമ ജീവിതത്തിലെ നാഴികല്ലായി മാറിയ ചിത്രങ്ങൾ. വിക്രമ എന്ന ചിത്രത്തിലൂടെ 2015ൽ ഇരട്ട വേഷത്തിലെത്തി തിളങ്ങി. 2017ൽ രാജകുമാര എന്ന ചിത്രത്തിലൂടെ സാൻഡൽവുഡിലെ രാജകുമാരനായി. വസന്തഗീത, ഭാഗ്യവന്ത, ഭക്ത പ്രഹ്ലാദ, യാരിവനു ചിത്രങ്ങളിലൂടെ ബാലതാരമായി ശ്രദ്ധ നേടി.

1984ല്‍ പിതാവിെൻറയൊപ്പം ഹിറ്റ് ത്രില്ലറായ യാരിവനുവിലും അഭിനയിച്ചു. അഭി (2003), വീര കന്നഡിഗ (2004), മൗര്യ (2004), ആകാശ് (2005), അരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കി (2010), ഹുഡുഗരു (2011) തുടങ്ങിയ നിരവധി കന്നഡ ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിലായിരുന്നു പുനീതിെൻറ ജനനം. 1981 മുതൽ 2021 വരെ നൂറോളം കന്നഡ സിനിമകളിൽ പുനീത് പാടിയിട്ടുണ്ട്. പാട്ടിലൂടെ ലഭിച്ച വരുമാനം മുഴുവൻ സാമൂഹിക പ്രവർത്തനത്തിനായി ചിലവഴിച്ചു.

കഴിഞ്ഞ വർഷം നടി മേഘ്നയുടെ ഭർത്താവും കന്നട നടുമായ ചിരഞ്ജീവി സർജയും ഹൃദയാഘാതത്തെതുടർന്നാണ് മരിച്ചത്. ഇതിന് പിന്നാലെയാണിപ്പോൾ കന്നട സിനിമയിലെ സൂപ്പർ താരവും സമാനമായ രീതിയിൽ വിടവാങ്ങുന്നത്. പൂർണ ഒൗദ്യോഗിക ബഹുമതികളോടെ പിതാവ് രാജ്കുമാറിെൻറ സമാധി നിലകൊള്ളുന്ന കണ്ഠീരവ നഗറിലായിരിക്കും പുനീതിെൻറ സംസ്കാര ചടങ്ങുകളും പൂർണമായ ഒൗദ്യോഗിക ബഹുമതികളോെട നടക്കുക. അമേരിക്കയിലുള്ള മകൾ വന്ദിത തിരിച്ചെത്തിയശേഷമായിരിക്കും സംസ്കാര ചടങ്ങ്.

Tags:    
News Summary - Puneeth Rajkumar Eyes Donated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.