ചണ്ഡിഗഫഢ്: മുൻ കാബിനറ്റ് മന്ത്രിയും ക്രിക്കറ്ററുമായ നവ്ജോത് സിങ് സിദ്ദുവിെൻറ പുതിയ രാഷ്ട്രീയ മോഹങ്ങളെ പരിഹസിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. ധൈര്യമുണ്ടെങ്കിൽ പട്യാലയിൽ തനിക്കെതിരെ മത്സരിക്കാൻ രംഗത്തുവരണമെന്നാണ് ആവശ്യം. കെട്ടിവെച്ച തുക പോലും തിരിച്ചുകിട്ടാതെ പരാജയപ്പെടുമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
കൊട്കാപുര പൊലീസ് വെടിവെപ്പ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അടുത്തിടെ സിദ്ദു മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നിരുന്നു. ഇതിനെതിരെ സ്വകാര്യ ടെലിവിഷൻ ചാനലിനു നൽകിയ പ്രതികരണത്തിലാണ് പ്രതികരണം. ''മന്ത്രിസഭ മുന്നോട്ടുകൊണ്ടുപോകുന്നതിൽ എെൻറ കഴിവ് സിദ്ദു സംശയിക്കുന്നുവെങ്കിൽ അദ്ദേഹം എെൻറ മണ്ഡലമായ പട്യാലയിൽ എനിക്കെതിരെ മത്സരിച്ച് ജനവിധി അറിയണം''- അമരീന്ദർ പറഞ്ഞു.
പട്യാലയിൽ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുമെന്ന് നേരത്തെ സിദ്ദു സൂചിപ്പിച്ചിരുന്നു. പട്യാല റൂറലിൽ സിദ്ദുവിെൻറ പത്നി ഡോ. നവ്ജോത് സിങ് സിദ്ദുവും മത്സരിക്കാനാണ് സാധ്യത.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി സിദ്ദു രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.