പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വീണ്ടും വിവാഹിതനാവുന്നു

ഛണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വീണ്ടും വിവാഹിതനാവുന്നു. ഡോ.ഗുർപ്രീത് കൗറാണ് വധു. ബുധനാഴ്ച അടുത്ത കുടുംബാംഗങ്ങൾ മാത്രം പ​ങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിട്ടായിരിക്കും വിവാഹം.

ഡൽഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ചടങ്ങിൽ പ​​ങ്കെടുക്കുമെന്ന് റിപ്പോർട്ടുണ്ട്. ആറ് വർഷം മുമ്പാണ് മൻ ആദ്യ ഭാര്യയിൽ നിന്നും വിവാഹമോചനം നേടിയത്. മന്നിന്റെ ആദ്യ ഭാര്യയും രണ്ട് കുട്ടികളും ഇപ്പോൾ യു.എസിലാണ് താമസിക്കുന്നത്.

രണ്ട് കുട്ടികളും ഭഗവന്ത് മൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന ചടങ്ങിനെത്തിയിരുന്നു. 

Tags:    
News Summary - Punjab CM Bhagwant Mann set to tie the knot for the second time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.