ഖലിസ്ഥാനികളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ബന്ധമുണ്ടെന്ന ആരോപണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി കത്ത് അയച്ചു. അരവിന്ദ് കെജ്രിവാളിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും പഞ്ചാബികളുടെ ആശങ്ക പരിഹരിക്കണമെന്നുമാണ് കത്തില്‍ പറയുന്നത്. ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവ് കുമാര്‍ ബിശ്വാസാണ് കെജ്രിവാളിനെതിരേ ആരോപണം ഉന്നയിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി അല്ലെങ്കില്‍ സ്വതന്ത്ര് ഖലിസ്ഥാന്‍ രാജ്യത്തെ പ്രധാനമന്ത്രിയാകും താന്നെന് കെജ്രിവാള്‍ പറഞ്ഞെന്നാണ് കുമാര്‍ ബിശ്വാസ് വാര്‍ത്താ എജന്‍സിയോട് പറഞ്ഞത്. എന്നാല്‍ കുമാര്‍ ബിശ്വാസിന്റെ വീഡിയോ വ്യാജമാണെന്നാണ് എ.എ.പിയുടെ പ്രതികരണം.
മുന്‍ ആം ആദ്മി നേതാവ് കുമാര്‍ ബിശ്വാസിന്റെ പ്രസ്താവന അരവിന്ദ് കെജ്രിവാളിനെതിരേ ആയുധമാക്കി ഇരിക്കുകയാണ് കോണ്‍ഗ്രസും ബി.ജെ.പിയും. കെജ്രിവാള്‍ രാജ്യത്തെ വിഘടിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇക്കാര്യത്തില്‍ കെജ്രിവാള്‍ നിലപാട് വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭിന്നിപ്പ് നടത്താനുള്ള ശ്രമമാണ് എ.എ.പി നടത്തുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. ആം ആംദ്മി പാര്‍ട്ടി പഞ്ചാബില്‍ അധികാരത്തിലെത്തിയാല്‍ അപകടകരമായിരിക്കുമെന്ന പരാമര്‍ശത്തോടെ ബി.ജെ.പി നേതാവ് അമിത് മാളവ്യ ട്വിറ്ററില്‍ വിഡിയോ പങ്കുവച്ചു. അരവിന്ദ് കെജ്രിവാള്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ ദീപ് സിംഗ് സുര്‍ജേ വാലയും ആവശ്യപ്പെട്ടു. തീവ്രവാദികളുടെ വീട്ടിൽ ആപ് നേതാവിനെ കാണാമെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പ്രസംഗിച്ചിരുന്നു. ഇതിനെതിരെ രാഹുൽ തന്നെ തീവ്രവാദി എന്ന് വിളിച്ചു എന്ന് ആരോപിച്ച് കെജ്രിവാൾ രംഗത്തെത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.