നവ്ജ്യോത് സിങ് സിദ്ധുവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സോണിയക്ക് കത്ത്

ന്യൂഡൽഹി: നവ്ജ്യോത് സിങ് സിദ്ധുവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത്. പഞ്ചാബിന്റേയും ഛണ്ഡിഗഢിന്റേയും ചുമതലയുള്ള നേതാവ് ഹരിഷ് ചൗധരിയാണ് ആവശ്യം ഉന്നയിച്ചത്. ഏപ്രിൽ 23നാണ് ഇതുസംബന്ധിച്ച കത്തയച്ചത്.

നവംബർ മുതൽ ഇതുവരെ പാർട്ടിയുടെ ചുമതലയുള്ള ആളെന്ന നിലയിൽ തന്റെ നിരീക്ഷണത്തിൽ സിദ്ധു തുടർച്ചയായി അച്ചടക്കം ലംഘിച്ചുവെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. തുടർച്ചയായി ഉപദേശം നൽകിയിട്ടും സർക്കാറിനെതിരായ വിമർശനം അദ്ദേഹം തുടരുകയായിരുന്നുവെന്നും കത്തിൽ പറയുന്നുണ്ട്. എന്നാൽ, കത്തിനെ കുറിച്ചുള്ള ചോദ്യത്തിന് അത് തങ്ങളുടെ പാർട്ടിയുടെ അഭ്യന്തര കാര്യമാണെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.

സിദ്ധുവിന്റെ അച്ചടക്ക ലംഘനത്തിന്റെ വിവരങ്ങൾ പഞ്ചാബ് കോൺഗ്രസിന്റെ പുതിയ അധ്യക്ഷനും കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പാർട്ടി മുകളിലാണ് താനെന്ന് വരുത്താനുള്ള ശ്രമമാണ് സിദ്ധു നടത്തിയത്. അതുകൊണ്ട് സിദ്ധുവിനോട് വിശദീകരണം ചോദിച്ചതിന് ശേഷം നടപടി​യെടുക്കണമെന്ന് കത്തിൽ പറയുന്നുണ്ട്

Tags:    
News Summary - Punjab Congress in-charge writes to Sonia Gandhi, seeks disciplinary action against Navjot Sidhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.