ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ മൂന്നാമത്തെ പട്ടികയും കോണ്‍ഗ്രസ് പുറത്തിറക്കി. 23 പേരുടെ പട്ടികയില്‍ അകാലിദളില്‍നിന്ന് പാര്‍ട്ടിയിലത്തെിയ നേതാക്കളും ഇടം പിടിച്ചിട്ടുണ്ട്. ഇതോടെ 117 സീറ്റുകളില്‍ 100ലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ട്രിയാണ് പട്ടിക പുറത്തുവിട്ടത്. ദിവസങ്ങള്‍ക്കുമുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്ന അകാലിദളിന്‍െറ സിറ്റിങ് എം.എല്‍.എ രാജ്വിന്ദര്‍ കൗര്‍ ഭാഗികെ നിഹാല്‍ സിങ്വാല മണ്ഡലത്തില്‍ മത്സരിക്കും. മുന്‍ ലോക്സഭ എം.പി മൊഹീന്ദര്‍ സിങ് കേ പീ ആദംപൂരില്‍നിന്ന് മത്സരിക്കും. ഡിസംബര്‍ 15നാണ് കോണ്‍ഗ്രസ് 61 പേരുടെ ആദ്യപട്ടിക പുറത്തിറക്കിയത്. ഡിസംബര്‍ 23ന് 16 പേരുടെ പട്ടിക പുറത്തിറക്കി.
അതിനിടെ മുന്‍ ക്രിക്കറ്റര്‍ നവ്ജ്യോത് സിങ് സിധു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സിധു ഉടന്‍ തന്നെ കോണ്‍ഗ്രസില്‍ ചേരുമെന്നും പഞ്ചാബ് തെരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നുമാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ഇരുവരും സിധുവിന്‍െറ പാര്‍ട്ടി പ്രവേശനവും പാര്‍ട്ടിയിലെ ഭാവിപങ്കാളിത്തവും സംബന്ധിച്ച് ചര്‍ച്ച ചെയ്തതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. സിധുവിന്‍െറ ഭാര്യ നവ്ജ്യോത് കൗര്‍ നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ്. നിലവില്‍ ഭാര്യ പ്രതിനിധാനം ചെയ്യുന്ന അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍നിന്ന് സിധു മത്സരിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.