പൊലീസുകാരന്‍റെ തോക്കിൽ നിന്ന് മൊബൈൽ ഷോപ്പ് ജീവനക്കാരന് വെടിയേറ്റു; നിലഗുരുതരം

അമൃത്സർ: പൊലീസുകാരന്‍റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നും അബദ്ധവശാൽ വെടിയേറ്റ മൊബൈൽ ഷോപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്. പഞ്ചാബിലെ അമൃത്സറിലാണ് ദാരുണ സംഭവമുണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജീവനക്കാരന്‍റെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.

ജീവനക്കാരന് വെടിയേൽക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊലീസുകാരൻ പോക്കറ്റിൽ നിന്ന് പിസ്റ്റൾ എടുത്ത് കൗണ്ടറിൽ വെക്കുന്നത് കടക്കുള്ളിലെ സി.സി.ടിവി ദൃശ്യങ്ങളിൽ കാണാം. ഇതിനിടെയാണ് ജീവനക്കാരന് വെടിയേറ്റത്.

സംഭവത്തിൽ കുറ്റക്കാരനായ പൊലീസുകാരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ദൃക്‌സാക്ഷികളുടെയും കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് അമൃത്‌സർ അസിസ്റ്റന്‍റ് പൊലീസ് കമീഷണർ വരീന്ദർ സിങ് വ്യക്തമാക്കി.

ഒക്ടോബർ അഞ്ചിന് സമാന സംഭവം ജമ്മു കശ്മീരിലെ പുൽവാമയിൽ റിപ്പോർട്ട് ചെയ്തിരുന്നു. പൊലീസുകാരന്റെ റൈഫിൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് പരിക്കേറ്റ സിവിലിയനായ മുഹമ്മദ് ആസിഫ് പദ്രൂ മരിച്ചിരുന്നു.

Tags:    
News Summary - Punjab Cop "Accidentally" Fires At Mobile Shop Employee In Amritsar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.