ന്യൂഡൽഹി: പഞ്ചാബിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും സഖ്യകക്ഷിയായ ശിരോമണി അകാലിദളും തറപറ്റി. ആകെയുള്ള 3252 സീറ്റിൽ ബി.ജെ.പിക്ക് കിട്ടിയത് 65. അകാലിദളിന് 371. കോൺഗ്രസ് 2682 സീറ്റ് നേടി.
സംസ്ഥാനത്ത് സ്വാധീനം നേടിയ ആംആദ്മി പാർട്ടിയുടെ പ്രകടനവും മോശമായി. ഒറ്റ ജില്ലാ പരിഷത്തുപോലും അവർക്ക് കിട്ടിയില്ല. ആകെ കിട്ടിയത് 20 പഞ്ചായത്ത് സമിതി സീറ്റു മാത്രം. 353 ജില്ല പരിഷത്ത് സീറ്റിലേക്കും 2899 പഞ്ചായത്ത് സമിതി സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 331 ജില്ല പരിഷത്തും കോൺഗ്രസ് പിടിച്ചു.
ബി.ജെ.പിക്ക് രണ്ടു ജില്ല പരിഷത്ത് മാത്രം.കോൺഗ്രസ് നേതാവും മന്ത്രിയുമായ നവജോത്സിങ് സിദ്ദുവിെൻറ പാകിസ്താൻ സന്ദർശനം വിവാദമാക്കാൻ ശ്രമിച്ചതടക്കം ബി.ജെ.പി പ്രചാരണവേളയിൽ വിവിധ തന്ത്രങ്ങൾ പ്രയോഗിച്ചിരുന്നു.
നാലു സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പഞ്ചാബിലെ തിരിച്ചടി. 2017ലാണ് ശിരോമണി അകാലിദൾ, ബി.ജെ.പി സഖ്യത്തെ അധികാരത്തിൽനിന്നിറക്കി കോൺഗ്രസ് ഭരണംപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.