അമൃത്സർ: കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങളെ തള്ളി പഞ്ചാബ്. നരേന്ദ്രമോദി സർക്കാറിെൻറ മൂന്ന് കാർഷിക നിയമങ്ങൾക്ക് ബദലായി പഞ്ചാബ് സർക്കാർ മൂന്ന് ബില്ലുകൾ നിയമസഭയിൽ അവതരിപ്പിച്ചു. കാർഷിക നിയമത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പഞ്ചാബ് സർക്കാറിെൻറ പുതിയ പ്രതിരോധം.
പ്രതിഷേധം ശക്തമായതോടെ കേന്ദ്രത്തിെൻറ കാർഷിക നിയമത്തെ തള്ളിക്കളയാൻ നിയമനിർമാണം നടത്താൻ പഞ്ചാബ് സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതോടെ വിവാദ കാർഷിക നിയമം തള്ളിക്കളയുന്ന ആദ്യ സംസ്ഥാനമായി പഞ്ചാബ്.
ധനമന്ത്രി മൻപ്രീത് സിങ് ബാദൽ 1908 സിവിൽ പ്രൊസീജ്യർ ചട്ടം ഭേദഗതി ബിൽ പ്രത്യേക നിയമസഭ സമ്മേളനത്തിൽ അവതരിപ്പിച്ചു. കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെയും വൈദ്യുതി നിയമ ഭേദഗതികളുടെയും സർക്കാറിെൻറ ആശങ്കകളെക്കുറിച്ച് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പ്രമേയം അവതരിപ്പിച്ചു. കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങളെ സംസ്ഥാനതലത്തിൽ നേരിടാനാണ് പഞ്ചാബിലെ കോൺഗ്രസ് സർക്കാറിെൻറ നീക്കം.
പ്രത്യേക നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന കാർഷിക ബില്ലിെൻറ കരട് രൂപം കൈമാറാത്തതിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആം ആദ്മി പാർട്ടി എം.എൽ.എമാർ നിയമസഭയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. നിയമസഭ മന്ദിരത്തിൽ രാത്രി മുഴുവൻ ധർണ നടത്തി. സംസ്ഥാന സർക്കാറിെൻറ കാർഷിക നിയമത്തെ പിന്തുണക്കുന്നതായി ആം ആദ്മി പറഞ്ഞു. എന്നാൽ കരടിെൻറ പകർപ്പ് പ്രതിപക്ഷത്തിന് നൽകണമെന്നും പകർപ്പുകൾ കൈവശമില്ലാതെ എം.എൽ.എമാർക്ക് ചർച്ചയിൽ പെങ്കടുക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവും എ.എ.പി നേതാവുമായ ഹർപാൽ ചീമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.