ആശുപത്രിയിലെ വൃത്തിയില്ലാത്ത കിടക്കയിൽ വൈസ് ചാൻസലറെ കിടത്തി; പഞ്ചാബ് ആരോഗ്യ മന്ത്രി വിവാദത്തിൽ; വിഡിയോ

ന്യൂഡൽഹി: വ്യാപക പരാതിയെ തുടർന്ന് ആശുപത്രി സന്ദർശിക്കാനെത്തിയ മന്ത്രി, ഉദ്യോഗസ്ഥനെ വൃത്തിയില്ലാത്ത കിടക്കയിൽ കിടത്തി. പഞ്ചാബ് ആരോഗ്യ മന്ത്രി ചേതൻ സിങ്ങിന്‍റെ നടപടിയാണ് വിവാദമായത്. ആശുപത്രി വാർഡുകളിലെ ശുചിത്വത്തെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതോടെയാണ് മന്ത്രി ഫരീദ്കോട്ടിലെ ബാബാ ഫരീദ് യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് സന്ദർശിക്കാനെത്തിയത്.

മാധ്യമപ്രവർത്തകർക്കും ഫോട്ടോഗ്രാഫർമാർക്കുമൊപ്പമാണ് മന്ത്രിയെത്തിയത്. മന്ത്രിയുടെ നിർദേശപ്രകാരം യൂനിവേഴ്സിറ്റി വൈസ് ചാൻസലർ രാജ് ബഹദൂർ സിങ് വൃത്തിയില്ലാത്ത കിടക്കയിൽ കിടന്നു. പിന്നാലെ വൈസ് ചാൻസലർ കിടക്കയിനിന്ന് എഴുന്നേൽക്കുമ്പോൾ 'എല്ലാം നിങ്ങളുടെ കൈയിലാണ്', 'എല്ലാം നിങ്ങളുടെ കൈയിലാണെ'ന്ന് മന്ത്രി വിളിച്ചുപറയുന്നത് വിഡിയോയിൽ കേൾക്കാനാകും.

പിന്നാലെ കിടക്ക ഉയർത്തി ഒരാൾ അതിന്‍റെ ശോച്യാവസ്ഥ മന്ത്രിക്ക് കാണിച്ചു കൊടുക്കുന്നുണ്ട്. തുടർന്ന് സ്റ്റോറുകൾ കാണിക്കാനും മന്ത്രി ആവശ്യപ്പെട്ടു. മന്ത്രിയുടെ പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തത്തി.

'ആം ആദ്മി പാർട്ടിയുടെ വിലകുറഞ്ഞ നാടകങ്ങൾ അവസാനിക്കുന്നില്ല. ഇന്ന് ബാബ ഫരീദ് മെഡിക്കൽ യൂനിവേഴ്‌സിറ്റി വൈസ് ചാൻസലർ രാജ് ബഹദൂർ സിങ്ങിനെ ആരോഗ്യമന്ത്രി ചേതൻ സിങ് (പ്ലസ് ടു) പരസ്യമായി അപമാനിച്ചു. ഇത്തരത്തിലുള്ള ആൾക്കൂട്ട പെരുമാറ്റം നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുകയേയുള്ളൂ' -കോൺഗ്രസ് പാർഗത് സിങ് ട്വീറ്റ് ചെയ്തു.

Tags:    
News Summary - Punjab Minister Orders Official To Lie On Dirty Hospital Bed After Complaints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.