അമൃത്സർ: പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിൽ പ്രതിഷേധിച്ച ആം ആദ്മി പാർട്ടി എം.പിമാർക്കും എം.എൽ.എമാർക്കും പ്രവർത്തകർക്കും എതിരെ കേസ്. എം.പി ഭാഗവാന്ത് മൻ, എം.എൽ.എയായ ഹർപൽ സിങ് ചീമ തുടങ്ങി 23 നേതാക്കൾക്കും 200ഒാളം പ്രവർത്തകർക്കുമെതിരെയാണ് കേസ്.
അടിക്കടിയുണ്ടാകുന്ന വൈദ്യുത മുടക്കത്തിനെതിരെയായിരുന്നു കഴിഞ്ഞദിവസം എ.എ.പിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിെൻറ വസതിക്ക് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയെ ഖരാവോ ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ പൊലീസ് എ.എ.പി പ്രവർത്തകർക്കുനേരെ കണ്ണീർ വാതകവും പ്രയോഗിച്ചിരുന്നു.
അടിക്കടിയുണ്ടാകുന്ന വൈദ്യുത മുടക്കത്തിൽ പഞ്ചാബിലെ കർഷകർ ഉൾപ്പെടെയുള്ളവർ വലഞ്ഞിരുന്നു. വൈദ്യുതി മുടങ്ങിയാൽ മണിക്കൂറുകൾക്ക് ശേഷമാണ് പുനസ്ഥാപിക്കുക. ഇതോടെയാണ് എ.എ.പി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിൽ പ്രതിഷേധവുമായെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.