അമൃത്പാലിനെ വിടാതെ പഞ്ചാബ് പൊലീസ്; ലഹരിമുക്ത കേന്ദ്രം അടച്ചുപൂട്ടി

അമൃതസർ: ഒളിവിൽ കഴിയുന്ന 'വാരിസ് പഞ്ചാബ് ദേ' തലവൻ അമൃത്പാൽ സിങ്ങിന്‍റെ ലഹരിമുക്ത കേന്ദ്രം അടച്ചുപൂട്ടി പഞ്ചാബ് പൊലീസ്. അമൃത്സർ ജില്ലയിലെ ജല്ലുപൂരിലാണ് ലഹരിമുക്ത കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കേന്ദ്രത്തിൽ തിരച്ചിൽ നടത്തിയ പൊലീസ് സ്ഥാപനം അടച്ചുപൂട്ടാൻ നിർദേശം നൽകുകയായിരുന്നു.

'പൊലീസിന് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അമൃത്പാൽ ഇവിടേക്ക് വരാറുണ്ടായിരുന്നു. ആളുകൾ ചികിത്സ തേടിയാണ് കേന്ദ്രത്തിലെത്തുന്നത്. ഇവിടെ തെറ്റായി ഒന്നും നടക്കുന്നില്ല. ഈ സ്ഥാപനത്തെക്കുറിച്ചുള്ള വാർത്തകളെല്ലാം തെറ്റാണ്.' -കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരനായ ഗുരുമുഖ് സിങ് എ.എൻ.ഐയോട് പറഞ്ഞു. ചികിത്സക്കായെത്തിയ 70ഓളം ആളുകൾ തിരിച്ചുപോയതായി ഗുരുമുഖ് സിങ് കൂട്ടിച്ചേർത്തു.

അതേസമയം, അമൃത്പാലിനായുള്ള തിരച്ചിൽ അഞ്ചാം ദിവസത്തേക്ക് കടക്കുകയാണ്. അമൃത്പാലിനെ പിടികിട്ടാപ്പുള്ളിയായി പഞ്ചാബ് പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിർത്തികളിൽ ഉൾപ്പെടെ പരിശോധന ശക്തമാണ്. രാജ്യം വിടാനുള്ള സാധ്യതയുള്ളതിനാൽ വിമാനത്താവളങ്ങളിലും ജാഗ്രതനിർദേശം നൽകിയിട്ടുണ്ട്. അതിനിടെ, അമൃത്പാലിന്‍റെ പല രൂപങ്ങളിലുള്ള ഫോട്ടോകളും പൊലീസ് പുറത്തുവിട്ടിരുന്നു.

Tags:    
News Summary - Punjab police shut down Amritpal Singh's drug de-addiction centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.