ന്യൂഡൽഹി: ഇന്ത്യയെ വൻ ശക്തിയെന്ന് വിശേഷിപ്പിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാഡമിർ പുടിൻ. സൈനികതലത്തിലും സാങ്കേതികതലത്തിലും ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ-റഷ്യ ബന്ധം ശക്തമായി നിലനിർത്തുന്നതിന്‍റെ ഭാഗമായാണ് പുടിൻ ഇന്ത്യയിലെത്തിയതെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റഷ്യയുമായുള്ള ബന്ധത്തിൽ നിർണായക വർഷമാണ് 2021. 1971ലാണ് ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മിൽ സമാധനത്തിനും പരസ്പര സഹകരണത്തിനുമായി കരാർ ഒപ്പിട്ടത്.
ആഗോള രാഷ്ട്രീയത്തിൽ മാറ്റങ്ങൾ ഉണ്ടാവുമെങ്കിലും ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹാർദം സ്ഥിരതയോടെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്താൻ അടക്കമുള്ള വിഷയങ്ങളിൽ പരസ്പര സഹകരണമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും റഷ്യയും ചേർന്ന് രൂപവത്കരിച്ച കമ്പനി യു.പിയിലെ അമേത്തിയിൽ നിന്ന് എ.കെ 203 ഇനത്തിൽപെട്ട 6,01,427 റൈഫിൾ നിർമിക്കാൻ കരാർ ഒപ്പുവെച്ചിരുന്നു. ഇന്ത്യൻ സായുധസേനക്കു വേണ്ടി ഇന്തോ-റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സംയുക്ത സംരംഭത്തിന് റൈഫിൾ നിർമാണ ചെലവായി 5,000 കോടി രൂപ നീക്കിവെച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രധാനമന്ത്രി വ്ലാദിമിർ പുടിനുമായി നടന്ന ഉച്ചകോടിക്കു മുമ്പ് ഇതടക്കം നാലു കരാറുകൾ ഒപ്പുവെച്ചു. നിലവിലെ പ്രതിരോധ പങ്കാളിത്തം 2031 വരെയുള്ള അടുത്ത 10 വർഷത്തേക്ക് പുതുക്കുന്നതാണ് മറ്റൊരു പ്രധാന കരാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.