യു.പിയിൽ 58 പേർക്ക്​ എയ്​ഡ്​സ്​; വ്യാജ ഡോക്​ടർ അറസ്​റ്റിൽ

ഉ​​ന്നാ​​വോ​: ഒ​​രേ സി​​റി​​ഞ്ചു​​കൊ​​ണ്ട്​ രോ​​ഗി​​ക​​ൾ​​ക്ക്​ കു​​ത്തി​​വെ​​പ്പ്​ ന​​ൽ​​കി​​യ​​തി​​നെ​​തു​​ട​​ർ​​ന്ന്​ 58 പേ​​ർ​​ക്ക്​ എ​​യ്​​​ഡ്​​​സ്​ ബാ​​ധിച്ച സംഭവത്തിൽ വ്യാജ ഡോക്​ടറെ അറസ്​റ്റ്​ ചെയ്​തു. വ്യാ​​ജ ഡോ​​ക്​​​ട​​ർ രാ​​ജേ​​ന്ദ്ര​​ യാദവി​​നെയാണ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. 

10 രൂപ മാത്രം ഫീസും സൗജന്യ മരുന്നുകളുമാണ്​ ഗ്രാമപ്ര​േദശത്തെ ജനങ്ങളെ വ്യാജ ഡോക്​ടറുടെ അടുത്തേക്ക്​ ആകർഷിച്ചത്​. 10 വർഷത്തിലേറെയായി ഇയാൾ ബം​​ഗ​​ർ​​മാ​​വു​ നഗരത്തിൽ ചികിത്​സ നടത്തുന്നു. പ്രദേശത്തെ മൂന്ന്​ ഗ്രാമങ്ങളിൽ കഴിഞ്ഞമാസം മാത്രം 33 എച്ച്​.​െഎ.വി പൊസിറ്റീവ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഏ​​പ്രി​​ൽ മു​​ത​​ൽ ജൂ​​ലൈ വ​​രെ ന​​ട​​ന്ന പ​​രി​​ശോ​​ധ​​ന​​യി​​ൽ 12 എ​​ച്ച്.​െ​​എ.​​വി പോ​​സി​​റ്റി​​വ്​ കേ​​സു​​ക​​ൾ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.

ന​​വം​​ബ​​റി​​ൽ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ വേ​​റെ 13 കേ​​സു​​ക​​ൾ കൂ​​ടി ഇ​​തേ സ്​​​ഥ​​ല​​ത്തു​​നി​​ന്ന്​ റി​​പ്പോ​​ർ​​ട്ട്​ ​െച​​യ്​​​ത​​തോ​​ടെ​​യാ​​ണ്​ ആ​​രോ​​ഗ്യ​​വ​​കു​​പ്പ്​ അ​​ധി​​കൃ​​ത​​ർ​​ക്ക്​ അ​​സ്വാ​​ഭാ​​വി​​ക​​ത തോ​​ന്നി​​യ​​ത്. എ​​യ്​​​ഡ്​​​സ്​ വ്യാ​​പ​​നം പ​​ഠി​​ക്കാ​​ൻ ര​​ണ്ട്​ വി​​ദ​​ഗ്​​​ധ​​രെ പ്ര​​ദേ​​ശ​​ത്തേ​​ക്ക​​യ​​ച്ചു. ഇ​​വ​​ർ 566 പേ​​രു​​ടെ ര​​ക്​​​തം പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ൾ​ 21 പേ​​രി​​ൽ​​കൂ​​ടി രോ​​ഗ​​ബാ​​ധ ക​​ണ്ടെ​​ത്തി. മേ​​ഖ​​ല​​യി​​ൽ മൊ​​ത്തം 58 പേ​​ർ​​ക്കാ​​ണ്​ എ​​ച്ച്.​െ​​എ.​​വി ബാ​​ധ​​യെ​​ന്ന്​ ചീ​​ഫ്​ മെ​​ഡി​​ക്ക​​ൽ ഒാ​​ഫി​​സ​​ർ ഡോ. ​​എ​​സ്.​​പി. ചൗ​​ധ​​രി പ​​റ​​യു​​ന്നു. തു​​ട​​ർ​​ന്ന്​ ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ്​ സ​​മീ​​പ​​ഗ്രാ​​മ​​ത്തി​​ലു​​ള്ള രാ​​ജേ​​ന്ദ്ര​​കു​​മാ​​ർ ഇ​​വി​​ടെ​​യെ​​ത്തി കു​​റ​​ഞ്ഞ​​നി​​ര​​ക്കി​​ൽ ചി​​കി​​ത്സ ന​​ട​​ത്തു​​ന്ന​​താ​​യി അ​​റി​​ഞ്ഞ​​ത്. ഇ​​യാ​​ൾ ഒ​​രു സി​​റി​​ഞ്ചു​​കൊ​​ണ്ടാ​​ണ്​ നി​​ര​​വ​​ധി​​പേ​​ർ​​ക്ക്​ കു​​ത്തി​​വെ​​പ്പ്​ എ​​ടു​​ത്തി​​രു​​ന്ന​​ത്. രോ​​ഗി​​ക​​ളെ കാ​​ൺ​​പു​​രി​​ലെ രോ​​ഗ​​നി​​യ​​ന്ത്ര​​ണ​​കേ​​ന്ദ്ര​​ത്തി​​ലേ​​ക്ക്​ അ​​യ​​ച്ചു. 

ആ​​രോ​​ഗ്യ​​പ​​രി​​പാ​​ല​​ന​​ത്തി​​ലെ അ​​നാ​​സ്​​​ഥ​​യു​​ടെ പേ​​രി​​ൽ ഉ​​ന്നാ​​വോ മു​​മ്പും കു​​പ്ര​​സി​​ദ്ധി നേ​​ടി​​യി​​ട്ടു​​ണ്ട്. സ​​ർ​​ക്കാ​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ 32 പേ​​ർ​​ക്ക്​ ടോ​​ർ​​ച്ച്​ ലൈ​​റ്റി​െ​ൻ​റ വെ​​ളി​​ച്ച​​ത്തി​​ൽ തി​​മി​​ര​​ശ​​സ്​​​ത്ര​​ക്രി​​യ ന​​ട​​ത്തി​​യ​​തി​െ​ൻ​റ പേ​​രി​​ൽ ചീ​​ഫ്​ മെ​​ഡി​​ക്ക​​ൽ ഒാ​​ഫി​​സ​​റെ ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​റി​​ൽ സ​​സ്​​​പെ​​ൻ​​ഡ്​ ചെ​​യ്​​​തി​​രു​​ന്നു. ന​​വാ​​ബ്​​​ഗ​​ഞ്ച്​ സാ​​മൂ​​ഹി​​കാ​​രോ​​ഗ്യ​​കേ​​ന്ദ്ര​​ത്തി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം.
 

Tags:    
News Summary - Quack Accused Of Infecting 58 People With HIV In UP's Unnao Arrested -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.