ഗുണ്ടൽപേട്ടിലെ ക്വാറി അപകടം; മൂന്ന് മൃതദേഹം കണ്ടെടുത്തു

ബംഗളൂരു: ചാമരാജ് നഗർ ഗുണ്ടൽപേട്ടിലെ മാദഹള്ളിയിലെ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ പുറത്തെടുത്തു.

രണ്ടു ദിവസമായി ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ നടക്കുന്ന രക്ഷാപ്രവർത്തനത്തിനിടെ ഏഴുപേരെ രക്ഷപ്പെടുത്തി. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. ഇനി ആറോളം പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്. ഇവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടം നടന്ന ക്വാറി ചാമരാജ് നഗർ ജില്ല ചുമതലയുള്ള മന്ത്രി വി. സോമണ്ണ സന്ദർശിച്ചു.

കോഴിക്കോട് റോഡിന് സമീപം ബിലിക്കല്ല് ക്വാറി മേഖലയിലെ മാദഹള്ളി കുന്നിൽ വെള്ളിയാഴ്ച ഉച്ച 12 ഓടെയാണ് അപകടം നടന്നത്. ക്വാറി ഉടമ മാദഹള്ളി ബൊമ്മലപുര സ്വദേശി മഹേന്ദ്ര, ക്വാറി പാട്ടത്തിനെടുത്ത വയനാട് സുൽത്താൻ ബത്തേരി മുത്തങ്ങ സ്വദേശി ഹക്കീം, ക്വാറി മാനേജർ ബന്ദിപ്പൂർ സ്വദേശി നവീദ് എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - Quarry accident at Gundalpet; Three bodies were recovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.