ജോധ്പുർ: ലോക പ്രശസ്ത രാജസ്ഥാനി നാടോടി നർത്തകൻ ഹാരിഷ് കുമാർ എന്ന ക്വീൻ ഹാരിഷും മറ്റ് മൂന്ന് കലാകാരന്മാരും വാഹനാപകടത്തിൽ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ രാജസ്ഥാനിലെ ജോധ്പുരിനടുത്തുള്ള കപർദ ഗ്രാമത്തിലെ ഹൈവേയിലാണ് അപകടം. പരിപാടിയിൽ പങ്കെടുക്കാനായി ജെയ്സാൽമീറിൽ നിന്നും അജ്മീറിലേക്കുള്ള യാത്രക്കിെട ഇവരുടെ എസ്.യു.വി എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഹരീഷ്, രവീന്ദ്ര, ബിഖെ ഖാൻ, ലത്തീഫ് ഖാൻ എന്നിവരാണ് മരിച്ചതെന്ന് ബിലാര പൊലീസ് സ്റ്റേഷൻ ഓഫിസർ അറിയിച്ചു. ഇദ്ദേഹത്തിെൻറ നാടോടി നൃത്ത ഇനങ്ങളായ ഖൂമെർ, കൽബേലിയ, ചാങ്, ഭവേലി, ചാരി എന്നിവ ഏറെ പ്രശസ്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.