ന്യൂഡൽഹി: മലയാളിയായ വൈസ് അഡ്മിറൽ ആർ. ഹരികുമാർ നാവികസേനയുടെ പുതിയ മേധാവിയാകും. നാവികസേന തലവൻ അഡ്മിറൽ കരംബീർ സിങ് വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. തിരുവനന്തപുരം സ്വദേശിയായ ഹരികുമാർ നിലവിൽ പശ്ചിമ നാവിക കമാൻഡിെൻറ മേധാവിയും ഫ്ലാഗ് ഓഫിസറുമാണ്. നവംബർ 30ന് ഹരികുമാർ ചുമതലയേൽക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
39 വർഷമായി നാവികസേനയുടെ ഭാഗമാണ് ഹരികുമാർ. വിവിധ കമാൻഡുകളിലും നാവികസേന വിഭാഗങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം നന്ദന്‍കോട് സ്വദേശിയാണ്. നീറമണ്‍കര മന്നം മെമ്മോറിയല്‍ റെഡിസന്‍ഷ്യല്‍ സ്‌കൂള്‍, ഗവ. ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് നാഷണല്‍ ഡിഫെന്‍സ് അക്കാദമിയില്‍ ചേര്‍ന്ന ഹരികുമാര്‍ 1983 ജനുവരിയിലാണ് നാവികസേനയുടെ ഭാഗമാകുന്നത്.
ഐ.എൻ.എസ് നിഷാങ്ക്, മിസൈൽ വേധ യുദ്ധക്കപ്പൽ ഐ.എൻ.എസ് കോറ, ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ഐ.എൻ.എസ് രൺവീർ, നാവിക സേനയുടെ വിമാനവാഹിനി കപ്പലായ െഎ.എൻ.എസ് വിരാട് എന്നിവയുടെ കമാൻഡൻറായും പ്രവർത്തിച്ചിട്ടുണ്ട്.
നേവൽ വാർ കോളജ് യു.എസ്, മധ്യ പ്രദേശിലെ ആർമി വാർ കോളജ് മൗ, റോയൽ കോളജ് ഒാഫ് ഡിഫൻസ് സ്റ്റഡീസ് യു.കെ എന്നിവിടങ്ങളിലായിരുന്നു പരിശീലനം. വിശിഷ്ട സേവനത്തിന് പരം വിശിഷ്ട സേവ മെഡൽ, അതി വിശിഷ്ട സേവ മെഡൽ, വിശിഷ്ട സേവ മെഡൽ എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.
കലാ നായര്‍ ആണ് ഭാര്യ. മകള്‍ അഞ്ജന നായര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.