ആർ. വെങ്കട്ടരമണി അറ്റോണി ജനറൽ

ന്യൂഡൽഹി: ആർ. വെങ്കട്ടരമണിയെ ഇന്ത്യയുടെ അറ്റോണി ജനറലായി നിയമിച്ചു. സെപ്റ്റംബർ 30ന് സ്ഥാനമൊഴിയുന്ന കെ.കെ. വേണുഗോപാലിന് പകരം അദ്ദേഹം ചുമതലയേൽക്കും. മൂന്നുവർഷത്തേക്കാണ് നിയമനം.

2017 ജൂലൈയിലാണ് വേണുഗോപാൽ സ്ഥാനമേറ്റത്. 91കാരനായ അദ്ദേഹം പ്രായാധിക്യത്തിന്റെ അവശത കാരണം തുടരാൻ വിമുഖത അറിയിക്കുകയായിരുന്നു

മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി ഏതാനും ദിവസം മുമ്പ് അറ്റോണി ജനറൽ ആകാനുള്ള വാഗ്ദാനം നിരസിച്ചിരുന്നു. 2014-17 കാലയളവിൽ നരേന്ദ്ര മോദി സർക്കാറിന്റെ ആദ്യ അറ്റോണി ജനറൽ ആയിരുന്നു റോഹത്ഗി.

Tags:    
News Summary - R Venkataramani appointed next Attorney General of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.