പട്ന: മുൻ ബിഹാർ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ റാബ്റി ദേവി സംസ്ഥാന നിയമസഭ പ്രതിപക്ഷ നേതാവാകും. ഉപരിസഭയിൽ ആർ.ജെ.ഡിയുടെ അംഗസംഖ്യ ഉയർന്നതിെൻറ പശ്ചാത്തലത്തിലാണ് ഇൗ സ്ഥാനത്തേക്ക് അവരെ തീരുമാനിച്ചത്. അടുത്തിടെ കൗൺസിലിേലക്ക് നടന്ന തെരഞ്ഞെടുപ്പിൽ 75 അംഗ ഉപരിസഭയിൽ ആർ.ജെ.ഡിക്ക് ഏഴിൽനിന്ന് ഒമ്പത് അംഗങ്ങളായിരുന്നു. റാബ്റിയുടെ നേതൃസ്ഥാനം അംഗീകരിക്കണമെന്നാവശ്യെപ്പട്ട് ആർ.ജെ.ഡി പ്രസിഡൻറ് രാമചന്ദ്ര പൂർവെ അപേക്ഷ നൽകിയതായി കൗൺസിലിെൻറ ഉപ ചെയർമാൻ ഹാറൂൺ റഷീദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.