പാട്ന: ബിഹാർ മുൻ മുഖ്യമന്ത്രി റാബ്രി ദേവി ശാരീരിക ഉപദ്രവമേൽപ്പിച്ച് വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്ന ആരോപണവുമായി മരുമകൾ െഎശ്വര്യ റായ്. പാട്നയിലെ 10 സർക്കുലർ റോഡ് വസതിയിൽ വെച്ച് റാബ്രി മുടി പിടിച്ച് അടിക്കുകയും വീടിന് പുറത്താക്കുകയും ചെയ്തുവെന്നാണ് ഐശ്വര്യ പരാതിയിൽ പറയുന്നത്.
ശാരീരികമായി ഉപദ്രവിച്ച ശേഷം സുരക്ഷ ഉദ്യോഗസ്ഥരെ വിളിച്ച് ബലം പ്രയോഗത്തിലൂടെ വീടിന് പുറത്താക്കാൻ ശ്രമിച്ചുവെന്നും ഐശ്വര്യ പരാതിപ്പെട്ടു. ഐശ്വര്യ വിളിച്ചറിയിച്ചതിനെ തുടർന്ന് സച്ചിവാലയ പൊലീസ് വസതിയിലെത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഐശ്വര്യയുടെ പരാതിയിൽ സച്ചിവാലയ പൊലീസ് റാബ്രി ദേവിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ലാലുപ്രസാദ് യാദവ് -റാബ്രിദേവി ദമ്പതികളുടെ മൂത്തമകൻ തേജ് പ്രതാപ് യാദവിെൻറ ഭാര്യയാണ് ഐശ്വര്യ. 2018 നവംബറിൽ തേജ് പ്രതാപ് വിവാഹമോചന ഹരജി നൽകിയിരുന്നു. ആർ.ജെ.ഡി എം.എൽ.എയായ ചന്ദ്രിക റായ്യുടെ മകളാണ് ഐശ്വര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.