ന്യൂഡൽഹി: ഡൽഹി വംശീയാക്രമണത്തിൽ പൊലീസിെൻറ അന്വേഷണം ഞെട്ടിക്കുന്നതാണെന്ന് ഡൽഹി സെഷൻസ് കോടതി. വംശീയാക്രമണ അന്വേഷണം ഗൗരവത്തിലെടുക്കാതെ അപഹാസ്യമാക്കിയതിന് വടക്കുകിഴക്കൻ ഡൽഹിയിലെ ഡെപ്യൂട്ടി പൊലീസ് കമീഷണർക്ക് അഡീഷനൽ സെഷൻസ് ജഡ്ജി വിനോദ് യാദവ് 25,000 രൂപ പിഴയിടുകയും ചെയ്തു.
വംശീയാക്രമണത്തിൽ വെടിയേറ്റ് കണ്ണ് നഷ്ടമായ മുഹമ്മദ് നസീർ ഒരു വർഷം മുമ്പ് നൽകിയ പരാതിയിൽ പ്രത്യേക എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി വിചാരണകോടതി തള്ളി. ഒരു വർഷമായിട്ടും എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാത്ത നസീറിെൻറ പരാതിയിൽ 24 മണിക്കൂറിനകം എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാനായിരുന്നു മെട്രോേപാളിറ്റൻ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നത്. എന്നാൽ, അത് നടപ്പാക്കുന്നതിനുപകരം ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭജൻപുര പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആണ് ഹരജി നൽകിയത്. അയൽക്കാരനായ നരേഷ് ത്യാഗിയുടെ വെടിയേറ്റാണ് നസീറിെൻറ ഇടത്തെ കണ്ണ് നഷ്ടമായത്. കഴിഞ്ഞവർഷം മാർച്ച് 19ന് നസീർ രേഖാമൂലം പരാതി നൽകിയിരുന്നു. നരേഷ് ത്യാഗിക്കുപുറമെ തന്നെ ആക്രമിച്ച അയൽക്കാരായ സുഭാഷ് ത്യാഗി, ഉത്തം ത്യാഗി, സുശീൽ, നരേഷ് ഗൗർ എന്നിവരുടെ പേരുകളും പരാതിയിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തില്ല. അതിനുപകരം എ.എസ്.െഎ അശോകിെൻറ പരാതിയിൽ നസീർ അടക്കം ആറുപേർക്ക് വെടിയേറ്റതിന് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തു.
തുടർന്ന് അഡ്വ. മുഹമ്മദ് ചാപ്രയുടെ സഹായത്തോടെ കഴിഞ്ഞവർഷം ജൂലൈ 17ന് നസീർ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. 24 മണിക്കൂറിനകം പ്രത്യേക എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടു. ആ ഉത്തരവ് നടപ്പാക്കുന്നതിനുപകരം മേൽകോടതിയിൽ ചോദ്യംചെയ്യാൻ പോയതിനാണ് ഡൽഹി പൊലീസിന് പിഴയിട്ടത്.
ഡൽഹി പൊലീസിെൻറ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ച കോടതി ഭജൻപുര എസ്.എച്ച്.ഒയും മറ്റു മേലുദ്യോഗസ്ഥരും തങ്ങളുടെ ഭരണഘടനാപരമായ ബാധ്യത നിർവഹിക്കുന്നതിൽ പരാജയപ്പെെട്ടന്ന് കുറ്റപ്പെടുത്തി. ഡൽഹി ഹൈകോടതിയുടെ നിർദേശം നടപ്പാക്കുന്നതിലും പൊലീസ് പരാജയപ്പെെട്ടന്ന് കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.