രാധാകൃഷ്ണൻ സി.പി.എം ലോക്‌സഭ കക്ഷി നേതാവ്

ന്യൂഡല്‍ഹി: ആലത്തൂര്‍ എം.പി കെ. രാധാകൃഷ്ണനെ സി.പി.എം ലോക്‌സഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. പാർട്ടി തീരുമാനം അറിയിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സ്പീക്കർ ഓം ബിർളക്ക് കത്ത് നൽകി. രാധാകൃഷ്ണനടക്കം നാല് എം.പിമാരാണ് ലോക്സഭയിൽ സി.പി.എമ്മിനുള്ളത്.

ആലത്തൂരിൽ സിറ്റിങ് എം.പി രമ്യ ഹരിദാസിനെതിരെ 20,143 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു രാധാകൃഷ്ണന്റെ വിജയം. 1996ലാണ് രാധാകൃഷ്ണൻ ആദ്യമായി ചേലക്കരയില്‍നിന്ന് ജയിച്ച് നിയമസഭയിലെത്തിയത്. തുടര്‍ന്ന് 2001, 2006, 2011, 2021ലും ഇതേ മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തി.

1996ല്‍ ആദ്യമായി നിയമസഭയിലെത്തിയ രാധാകൃഷ്ണന്‍ നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി-വര്‍ഗ ക്ഷേമ മന്ത്രിയായി. 2001ല്‍ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായി. 2006ല്‍ നിയമസഭ സ്പീക്കറുമായി. വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിലൂടെയായിരുന്നു രാധാകൃഷ്ണന്റെ പൊതുരംഗത്തേക്കുള്ള കടന്നുവരവ്.

പുള്ളിക്കാനത്ത് തോട്ടം തൊഴിലാളിയായിരുന്ന ചേലക്കര തോന്നൂര്‍ക്കര വടക്കേവളപ്പില്‍ എം.സി. കൊച്ചുണ്ണിയുടെയും ചിന്നയുടെയും മകനായി 1964 മേയ് 24ന് ജനനം. തോന്നൂര്‍ക്കരയില്‍ അമ്മ ചിന്നയോടൊപ്പമാണ് താമസം. അവിവാഹിതനാണ്.

Tags:    
News Summary - Radhakrishnan CPM Lok Sabha Party Leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.