ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ ഇടനിലക്കാരനായി പ്രവർത്തിച്ച്​ പ്രധാനമന്ത്രി നര േന്ദ്ര മോദി രാജ്യത്തെ വഞ്ചിച്ചുവെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. 36 പോർവിമാനം വാങ്ങുന്ന കാര്യം പാരിസ ിൽ പ്രഖ്യാപിക്കുന്നതു വരെ പ്രതിരോധ മന്ത്രിക്കോ വിദേശകാര്യ സെക്രട്ടറിക്കോ അറിയുമായിരുന്നില്ല. എന്നാൽ, അതി ന്​ 10 ദിവസം മു​േമ്പ ഫ്രഞ്ച്​ കമ്പനിയുമായി ഇടപാട്​ ഉറപ്പിക്കുന്നതിന്​ അനിൽ അംബാനി ​ഫ്രാൻസിൽ എത്തി ഫ്രഞ്ച്​ പ്ര തിരോധ മന്ത്രിയുമായി ചർച്ച നടത്തി. ഇത്​ ​ പ്രധാനമ​ന്ത്രി നടത്തിയ നീക്കുപോക്കുകളുടെ ഭാഗമായിരുന്നുവെന്ന്​ രാ ഹുൽ ആരോപിച്ചു. ഉപോദ്​ബലകമാവുന്ന ഒരു ഇ-മെയിലും രാഹുൽ വാർത്തസമ്മേളനത്തിൽ പുറത്തുവിട്ടു.

പ്രതിരോധ മന്ത്രിക്കും വിദേശകാര്യ സെക്രട്ടറിക്കും അറിയാത്ത വിവരം അനിൽ അംബാനിക്കു കൈമാറി ചർച്ചക്ക്​ വഴിയൊരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശസുരക്ഷ മറന്നു പ്രവർത്തിച്ചുവെന്ന്​ രാഹുൽ കുറ്റപ്പെടുത്തി. ചാരപ്പണിയാണിത്​.പ്രമുഖ വിമാന കമ്പനിയായ എയർ ബസി​​​െൻറ ഉദ്യോഗസ്​ഥൻ നിക്കോളാസ്​ ചമുസി 2015 മാർച്ച്​ 28ന്​ സ്​ഥാപനത്തിലെ മറ്റു മൂന്നുപേർക്ക്​ അയച്ച ഇ^മെയിലാണ്​ രാഹുൽ വാർത്തസമ്മേളനത്തിൽ പ്രദർശിപ്പിച്ചത്​. അംബാനിയും ഫ്രഞ്ച്​ പ്രതിരോധ മന്ത്രി ജീൻ ലിഡ്രിയാനുമായി നടത്തുന്ന കൂടിക്കാഴ്​ചയുടെ രഹസ്യ സ്വഭാവത്തെക്കുറിച്ചും മറ്റും മെയിലിൽ പറയുന്നുണ്ട്​.

മോദിയുടെ ഫ്രാൻസ്​ സന്ദർശനത്തിനു ശേഷം ഒപ്പുവെക്കുന്ന ഒരു ധാരണപത്രത്തെക്കുറിച്ച്​ ഫ്രഞ്ച്​ പ്രതിരോധ മന്ത്രിയെ കണ്ട അനിൽ അംബാനി പരാമർശിച്ചിരുന്നു. ഇത്​ ഒൗദ്യോഗിക രഹസ്യ നിയമത്തി​​​െൻറ ലംഘനമാണ്​. രഹസ്യങ്ങൾ സംരക്ഷിക്കുമെന്ന്​ പ്രതിജ്​ഞ ചെയ്​തയാളാണ്​ പ്രധാനമന്ത്രി. പ്രധാനമന്ത്രിക്കു മാത്രമാണ്​ ഇതേക്കുറിച്ച്​ അറിയാമായിരുന്നത്​. ഇൗ കൂടിക്കാഴ്​ചക്കു ശേഷമാണ്​ അനിൽ അംബാനി വിമാന നിർമാണ മേഖലയിൽ പുതിയ കമ്പനി തുറന്നത്​. അംബാനിയുടെ ഇടനിലക്കാരനായി മോദി പ്രവർത്തിച്ചുവെന്ന്​ ഇ-മെയിൽ വായിക്കുന്ന ആർക്കും ബോധ്യപ്പെടുമെന്ന്​ രാഹുൽ പറഞ്ഞു.

* റിലയൻസ്​ ഡിഫൻസ്​ വിശദീകരണം

വസ്​തുതകൾ വളച്ചൊടിച്ചിരിക്കുകയാണ്​. അനിൽ അംബാനി നടത്തിയ യാത്രക്ക്​ റഫാൽ ഇടപാടുമായി ഒരു ബന്ധവുമില്ല. നാവികസേനക്കു വേണ്ടിയുള്ള 100ൽപരം ഹെലികോപ്​ടറു​കളുമായി ബന്ധപ്പെട്ട ഇടപാടിനെക്കുറിച്ച്​ ചർച്ച ചെയ്യാനായിരുന്നു ആ യാത്ര. മേക്ക്​ ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഹെലികോപ്​ടർ നിർമിക്കുന്നതിന്​ എയർബസ്​ ഹെല​ികോപ്​ടർ കമ്പനിയും റിലയൻസ്​ ഡിഫൻസുമായി നടത്തിയ ചർച്ചയുമായി ബന്ധപ്പെട്ടതാണ്​ കോൺഗ്രസ്​ പരാമർശിക്കുന്ന ഇ​^മെയിൽ. റഫാൽ ഇടപാട്​ ഇന്ത്യ^ഫ്രഞ്ച്​ സർക്കാറുകൾ തമ്മിലുള്ളതാണ്​. ഹെലികോപ്​ടർ നിർമാണവുമായി ബന്ധപ്പെട്ട കരാർ നേടിയതാക​െട്ട, മഹീന്ദ്ര ഗ്രൂപ്പാണ്​.


ഒരു സ്വകാര്യ കമ്പനിയുടെ ഇ-മെയിൽ രാഹുൽ ഗാന്ധിക്ക്​ കിട്ടിയത്​ ദുരൂഹമാണ്​. കമ്പനികളുടെ ലോബി പ്രവർത്തനമാണ്​ രാഹുൽ നടത്തുന്നത്​. അതിന്​ രാജ്യം വഴങ്ങില്ല. മികച്ച ​പോർവിമാനങ്ങളും യുദ്ധ സാമഗ്രികളും ഇന്ത്യക്ക്​ ആവശ്യമുണ്ട്​. രാഹുലി​​​െൻറ പിതാവി​​​െൻറയും മുത്തശ്ശിയുടെയും കാലത്ത്​ അഴിമതി നടന്നിട്ടുണ്ട്​. എന്നാൽ, അവരെ വഞ്ചകരായി ഞങ്ങൾ വിളിച്ചിട്ടില്ല. തെറ്റായ ആരോപണം ഉന്നയിച്ച്​ സ്വന്തം മുഖത്തു ചളി തെറിപ്പിക്കുകയാണ്​ രാഹുൽ ഗാന്ധി. രാജ്യത്തെ തുടർച്ചയായി തെറ്റിദ്ധരിപ്പിക്കുകയാണ്​ അദ്ദേഹം
- നിയമമന്ത്രി രവിശങ്കർ പ്രസാദ്

Tags:    
News Summary - Rafal- PM Modi Acting Like Anil Ambani's Middleman- Rahul Gandhi- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.