രാജ്യത്തിന് അഭിമാനമായി അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങൾ ഹരിയാനയിലെ അംബാലയിലുള്ള സൈനികവിമാനത്താവളത്തിലെത്തി. അഞ്ചു വിമാനങ്ങളാണ് വ്യോമതാവളത്തിലിറങ്ങിയത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ബദൗരിയ റഫാലിെന സ്വീകരിക്കാൻ വ്യോമതാവളത്തിലെത്തിയിരുന്നു. രണ്ട് സുഖോയ് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖലയിലെത്തിയത്. ഇന്ത്യൻ സൈന്യത്തിന് ഇത് അഭിമാനനിമിഷമാണ്.
വിദഗ്ധ പൈലറ്റും കമാൻഡിംഗ് ഓഫീസറുമായ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർകിരത് സിംഗ് നയിക്കുന്ന സംഘമാണ് റഫാലിനെ ഇന്ത്യയിലെത്തിക്കുന്നതിന് നേതൃത്വം നൽകുന്നത്. ഇതിൽ വിങ്ങ് കമാൻഡർ വിവേക് വിക്രം എന്ന മലയാളി പൈലറ്റുമുണ്ട്. കോട്ടയം സ്വദേശിയാണ് ഇദ്ദേഹം. ഐ.എൻ.എസ് കൊൽക്കത്ത എന്ന ഇന്ത്യയുടെ അത്യാധുനിക യുദ്ധക്കപ്പൽ ജലസല്യൂട്ട് നൽകിയാണ് വിമാനങ്ങളെ ഇന്ത്യൻ ആകാശത്തേക്ക് സ്വാഗതം ചെയ്തത്.
The Touchdown of Rafale at Ambala. pic.twitter.com/e3OFQa1bZY
— Rajnath Singh (@rajnathsingh) July 29, 2020
''സ്വാഗതം റഫാൽ, പ്രതാപത്തോടെ പറക്കൂ ഇന്ത്യൻ ആകാശത്തിലൂടെ''-ഇന്ത്യയുടെ വ്യോമാതിർത്തി കടന്നയുടൻ റഫാലിലേക്ക് ഐഎൻഎസ് കൊൽക്കത്തയിൽ നിന്ന് കൈമാറിയ സന്ദേശമായിരുന്നു അത്.
#HEAR: Indian #Rafale contingent establishes contact with Indian Navy warship INS Kolkata deployed in Western Arabian Sea. pic.twitter.com/NOnzKOo2fa
— ANI (@ANI) July 29, 2020
റഫാൽ ജെറ്റുകളിലെ ആദ്യ വിമാനത്തിന് ആർബി-01 എന്ന നമ്പരാണ് വ്യോമസേന നൽകിയിരിക്കുന്നത്. വ്യോമസേന മേധാവി എയർ മാർഷൽ ആർ.കെ. എസ് ബദൗരിയയുടെ പേരിൽ നിന്നാണ് ആർ, ബി എന്നീ രണ്ടു അക്ഷരങ്ങൾ എടുത്തിരിക്കുന്നത്. റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് ധാരണയിലെത്തിയ സംഘത്തിന്റെ ചെയർമാനായിരുന്നു ബദൗരിയ. ഇത് കണക്കിലെടുത്താണ് ഇങ്ങനെ പേര് നൽകിയത്.
''സ്വർണ്ണ അമ്പുകൾ'' (Golden Arrows) എന്ന് പേരിട്ടിരിക്കുന്ന, ഇന്ത്യൻ വ്യോമസേനയുടെ നമ്പർ 17 സ്ക്വാഡ്രണിന്റെ ഭാഗമായിരിക്കും റഫാൽ യുദ്ധവിമാനങ്ങൾ. അംബാല എയർബേസിന് ചുറ്റും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഫ്രാൻസിൽ നിന്ന് പുറപ്പെട്ട റഫാൽ യുദ്ധവിമാനങ്ങൾ ഏതാണ്ട് 7000 കിമീ പിന്നിട്ട ശേഷമാണ് ഇന്ത്യയിലെത്തുന്നത്. ഇന്ധനം നിറയ്ക്കാനായി യു.എ.ഇയിൽ ഇടയ്ക്ക് നിർത്തിയതൊഴിച്ചാൽ തുടർച്ചയായി പറന്നാണ് റഫാൽ ഇന്ത്യയുടെ ആകാശം തൊട്ടത്. റഫാൽ വിമാനങ്ങൾ ഇന്ത്യൻ സേനയുടെ ഭാഗമാക്കുന്നതിന് മുന്നോടിയായി 12 പൈലറ്റുമാർ ഫ്രാൻസിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.
മൂളിപ്പറന്ന വിവാദം
2002 ഡിസംബർ 30: പോർവിമാനങ്ങൾ വാങ്ങാനുള്ള പ്രാഥമിക നടപടികൾക്ക് തുടക്കം
2007 ആഗസ്റ്റ് 28: 126 പോർവിമാനങ്ങൾക്ക് ആഗോള ടെൻഡർ
2008 സെപ്റ്റംബർ 04: റിലയൻസ് ഗ്രൂപ് റിലയൻസ് എയ്റോസ്േപസ് ടെക്നോളജീസ് ലിമിറ്റഡ് രൂപവത്കരിക്കുന്നു
2011 മേയ്: റഫാൽ, യൂറോഫൈറ്റർ കമ്പനികൾ അവസാന പട്ടികയിൽ
2012 ജനുവരി 30: ദസോ ഏവിയേഷൻ ഏറ്റവും കുറഞ്ഞ തുക സമർപ്പിക്കുന്നു
2014 മാർച്ച് 13: 108 യുദ്ധവിമാനങ്ങൾക്ക് എച്ച്.എ.എല്ലും ദസോ ഏവിയേഷനും തമ്മിൽ നിർമാണ പങ്കാളിത്തത്തിൽ കരാർ.
2014 ആഗസ്റ്റ് 08: 18 വിമാനങ്ങൾ നാലു വർഷത്തിനകമെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി. അവശേഷിച്ചവ ഏഴു വർഷത്തിനകം.
2015 ഏപ്രിൽ 10: 36 റഫാൽ വിമാനങ്ങൾക്ക് പുതിയ കരാർ പ്രഖ്യാപനം.
2016 ജനുവരി 26: 36 വിമാനങ്ങൾക്ക് ഇന്ത്യയും ഫ്രാൻസും ധാരണപത്രത്തിൽ ഒപ്പുവെച്ചു.
2016 ഡിസംബർ 31: 36 വിമാനങ്ങൾക്ക് വില 60,000 കോടിയോളമെന്ന് ദസോ. സർക്കാർ പാർലമെൻറിൽ പറഞ്ഞതിെൻറ ഇരട്ടിെയന്നു വിവാദം.
2018 മാർച്ച് 13: ഇടപാടിനെതിരെ സുപ്രീംകോടതിയിൽ ഹരജി.
2018 ഒക്ടോബർ 10: ഇടപാടിലെ നടപടിക്രമങ്ങൾ സമർപ്പിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി.
2018 നവംബർ 12: വിലവിവരമുൾപ്പെടെ മുദ്രവെച്ച കവറിൽ സുപ്രീംകോടതിയിൽ സമർപ്പിച്ചു.
2018 ഡിസംബർ 14: ഇടപാടിന് സുപ്രീംകോടതി ക്ലീൻ ചിറ്റ്. റദ്ദാക്കണമെന്ന ഹരജി തള്ളി.
2019 ജനുവരി 18 : 126 പോർവിമാനങ്ങൾ വാങ്ങുന്നത് ഉപേക്ഷിച്ച് 36 എണ്ണം ഇറക്കുമതി ചെയ്യാൻ പ്രധാനമന്ത്രി എടുത്ത തീരുമാനം വഴി ഒാരോ വിമാനത്തിനും 41.42 ശതമാനം വിലവർധനെയന്ന് ദ ഹിന്ദു റിപ്പോർട്ട്.
2019 ഫെബ്രുവരി 21: വസ്തുതാപരമായ അബദ്ധംപോലും കടന്നുകൂടിയ റഫാൽ ഇടപാട് ശരിവെച്ചതിനെതിരായ പുനഃപരിശോധന ഹരജികൾ തുറന്ന കോടതിയിൽ പരിഗണിക്കുമെന്ന് സുപ്രീംകോടതി.
2019 മാർച്ച് 06: ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽനിന്ന് മോഷണം പോയെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. മോഷ്ടിച്ച തെളിവുകളായതിനാൽ ‘ദ ഹിന്ദു’ പുറത്തുവിട്ട രേഖകൾ പരിഗണിക്കരുതെന്നും അറ്റോണി ജനറൽ (എ.ജി) കെ.കെ. വേണുഗോപാൽ.
2019 മാർച്ച് 08: രേഖകൾ മോഷണം പോയെന്നു പറഞ്ഞില്ലെന്ന് കെ.കെ. വേണുഗോപാൽ.
2019 മാർച്ച് 13: പുനഃപരിശോധന ആവശ്യപ്പെട്ട് ഹരജിക്കാർ സമർപ്പിച്ചത് ദേശസുരക്ഷയെ ബാധിക്കുന്ന രഹസ്യരേഖകളാണെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ.
2019 ഏപ്രിൽ 10: റഫാൽ ഇടപാട് കേസിൽ ചോർന്ന രഹസ്യരേഖകൾ തെളിവായി സ്വീകരിക്കരുതെന്ന സർക്കാർ വാദം കോടതി തള്ളി. സർക്കാറിന് ക്ലീൻചിറ്റ് നൽകിയത് പുനഃപരിശോധിക്കും.
2019 ഏപ്രിൽ 30: പുനഃപരിശോധന ഹരജികളിൽ മറുപടിക്ക് നാലാഴ്ച വേണമെന്ന കേന്ദ്ര ആവശ്യം സുപ്രീംകോടതി തള്ളി.
2019 മേയ്10: പുനഃപരിശോധന ഹരജികൾ സുപ്രീംകോടതി വിധിപറയാനായി മാറ്റി.
2019 നവംബർ 14: റഫാല്‍ ഇടപാടില്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹരജികള്‍ സുപ്രീംകോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.