എട്ടാം ദിവസവും രാജ്യസഭ സ്തംഭിച്ചു
ന്യൂഡൽഹി: റഫാൽ ആയുധ ഇടപാട് സംബന്ധിച്ച് പാർലമെൻറിൽ ചർച്ചയാവാമെന്ന ര ാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിെൻറ നിർദേശം കോൺഗ്രസ് തള്ളി. തുടർച്ചയായ എട്ടാം ദിവസവും പാർലമെൻറ് ബ ഹളത്തിൽ സ്തംഭിച്ചു. ജെ.പി.സി അന്വേഷണമെന്ന ആവശ്യത്തിൽ കോൺഗ്രസ് ഉറച്ചു നിൽക്കുകയാണ്.
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി രാവിലെ േചർന്ന പാർലമെൻറ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗം ചർച്ചക്കെടുത്തില്ല. അതേസമയം റഫാൽ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർലെമൻറിൽ ചർച്ചയാവാമെന്ന് അഭിപ്രായമാണ് തൃണമൂൽ കോൺഗ്രസിനുള്ളത്. ഇത് ബി.ജെ.പിയുമായുള്ള രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണെന്നാണ് കോൺഗ്രസ് സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.