ന്യൂഡൽഹി: ബഹളത്തിൽ മുങ്ങിയ റഫാൽ പോർവിമാന ഇടപാട് ചർച്ചക്കിടയിൽ ലോക്സഭക്ക ുള്ളിൽ കടലാസ് വിമാനങ്ങൾ മൂളിപ്പറന്നു. പ്രതിഷേധത്തിെൻറ പ്രകടനമായി കടലാസ് തു ണ്ടുകൾ കീറിയെറിഞ്ഞു. പലവട്ടം സഭാനടപടി സ്തംഭിച്ചു. ദിവസങ്ങളായി സ്തംഭനം തുടരുന്ന ലോക്സഭയിൽ റഫാൽ ചർച്ചക്ക് വഴിയൊരുങ്ങിയത് ഭരണപക്ഷവും പ്രതിപക്ഷവും പരസ്പര ധാരണയിൽ എത്തിയതു പ്രകാരമാണ്. എന്നാൽ, കാവേരി വിഷയത്തിൽ എ.െഎ.എ.ഡി.എം.കെയുടെ നടുത്തള സമരം തുടർന്നു. തമിഴക പാർട്ടി ഉയർത്തിയ ബഹളങ്ങളുടെ അകമ്പടിയോടെയാണ് ചർച്ച മുന്നേറിയത്.
റഫാൽ ഇടപാട് ചോദ്യംചെയ്യുന്ന പ്രതിപക്ഷത്തെ നയിച്ച് ആദ്യം സംസാരിച്ചത് രാഹുൽ ഗാന്ധിയാണ്. ഗോവ മുഖ്യമന്ത്രി മനോഹർ പരീകറുടെ വിവാദമുയർത്തുന്ന ഒാഡിയോ ടേപ് തെൻറ കൈവശമുണ്ടെന്നും സഭയിൽ കേൾപ്പിക്കാൻ അനുവദിക്കണമെന്നും പറഞ്ഞതോടെ ബഹളം മുറുകി. നേരിടാൻ അരുൺ ജെയ്റ്റ്ലി രംഗത്തിറങ്ങി. സഭയിലെ ബഹളം കനക്കുന്നതിനിടയിൽ പ്രതിപക്ഷ നിരയിൽനിന്ന് പലവട്ടം കടലാസ് വിമാനങ്ങൾ കേന്ദ്രമന്ത്രിമാരുടെ ഇരിപ്പിടത്തിലേക്ക് പറന്നുചെന്നു. എ.െഎ.എ.ഡി.എം.കെ കടലാസുകൾ പലവട്ടം സഭാതലത്തിൽ കീറിയെറിഞ്ഞു. പ്ലക്കാർഡുകൾ ഉയർത്തി കോൺഗ്രസും പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.