ന്യൂഡൽഹി: റഫാൽ അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര േമാദിയെ സംരക് ഷിക്കാൻ ആർക്കും സാധിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജനങ്ങളുടെ 30,000 കോ ടി രൂപയെടുത്ത് സുഹൃത്ത് അനിൽ അംബാനിക്ക് മോദി കൈമാറിയത് രാജ്യം മൊത്തം അറിയും. അേദ്ദഹം റഫാലിൽനിന്ന് ഒളിച്ചോടുകയാണ്. റഫാൽ സത്യമാണെന്നും അത് അദ്ദേഹത്തെ പിടികൂടുമെന്നും രാഹുൽ പറഞ്ഞു.
സി.ബി.െഎ ഡയറക്ടർ അലോക് വർമക്ക് അനുകൂല കോടതി വിധിയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു മോദിക്കെതിരെ രാഹുലിെൻറ രൂക്ഷ പ്രതികരണം. റഫാൽ ഇടപാട് അന്വേഷിക്കാൻ തുനിഞ്ഞപ്പോഴാണ് അലോക് വർമയെ മോദി സ്ഥാനത്തുനിന്ന് മാറ്റിയത്. കേന്ദ്ര ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയതിലൂടെ കുറച്ചെങ്കിലും നീതി ലഭിച്ചു. പാർലമെൻറിൽ റഫാൽ ചർച്ചക്ക് വന്നപ്പോൾ മോദി പഞ്ചാബ് സർവകാലശാലയിൽ പരിപാടിക്ക് പോയെന്നും രാഹുൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.