റഫാൽ: ‘മിസ്​റ്റർ 56’​െൻറ സ​ുഹൃത്തിന്​ നികുതിദായകർ ലക്ഷം കോടി രൂപ നൽകണം-രാഹുൽ ഗാന്ധി

ന്യൂഡൽഹി: റഫാൽ വിവാദത്തിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച്​ വീണ്ടും രാഹുൽഗാന്ധി. റഫാൽ യുദ്ധ വിമാനങ്ങൾക്ക​ു വേണ്ടി ഇന്ത്യയിലെ നികുതിദായകർ മോദിയുടെ സുഹൃത്തിന്​ അടുത്ത 50 വർഷം ലക്ഷം കോടി രൂപ നൽകണമെന്ന് ട്വിറ്ററിലൂടെയാണ്​ രാഹുൽ ആഞ്ഞടിച്ചത്​. 

2014ലെ ലോക്​സഭ തെരഞ്ഞെടുപ്പ്​ കാലത്ത്​ റാലികളിൽ നടത്തിയ 56 ഇഞ്ച്​ നെഞ്ചളവെന്ന പരാമർശത്തെ സൂചിപ്പിച്ചുകൊണ്ട്​ ‘മിസ്​റ്റർ 56’ എന്നാണ്​ മോദിയെ രാഹുൽ ട്വീറ്റിൽ വിശേഷിപ്പിച്ചത്​. ത​​​​െൻറ ആരോപണം കേന്ദ്ര പ്രതിരോധമന്ത്രി വാർത്താസമ്മേളനം വിളിച്ച്​ നിഷേധിക്കുമെന്നും രാഹുൽ അഭിപ്രായപ്പെട്ടു. റഫാൽ ഇടപാട്​ സംബന്ധിച്ച്​ റിലയൻസ്​ ഇൻഫ്രാസ്​ട്രെക്​ചർ പുറത്തു വിട്ട വിവരങ്ങൾ ഉൾപ്പെടെ ചേർത്തായിരുന്നു രാഹുലി​​​​െൻറ ട്വീറ്റ്​.


ഇന്ത്യയും ഫ്രാൻസും തമ്മിൽ 2016 സെപ്റ്റംബറിൽ ഒപ്പുവച്ച കരാറാണ് റാഫേൽ യുദ്ധവിമാനക്കരാർ. ഏകദേശം 59,000 കോടി രൂപയുടെ കരാർ വഴി 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ഫ്രാ​ൻ​സി​ൽ​നി​ന്ന്​ ഖ​ത്ത​ർ, ഇൗ​ജി​പ്​​ത്​ എ​ന്നി​വ​ക്ക്​ ന​ൽ​കു​ന്ന​തി​നെ​ക്കാ​ൾ ഒാ​രോ  റ​ഫാൽ വി​മാ​ന​ത്തി​നും ഇ​ന്ത്യ അ​ധി​കം ന​ൽ​കു​ന്ന​ത്​ 351 കോ​ടി രൂ​പയാണെന്നും 36 വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന്​ മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി മോ​ദി സ​ർ​ക്കാ​ർ അ​ധി​കം കൊ​ടു​ക്കു​ന്ന​ത്​ 12,636 കോ​ടി രൂ​പ​യാ​ണെ​ന്നും​ ​നേരത്തെ കോ​ൺ​ഗ്ര​സ് ആരോപിച്ചിരുന്നു.

Tags:    
News Summary - rafale; rahul tweets against modi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.