സംവരണം രാജ്യത്തെ നശിപ്പിക്കും- രഘുറാം രാജൻ

ന്യൂഡൽഹി: തൊഴിൽ സംവരണം രാജ്യത്തെ നശിപ്പിക്കുമെന്ന് മുൻ റസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. വിശാലാർഥത്തിലുള്ള വികസനവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കലുമാണ് രാജ്യത്തിന് ആവശ്യം. അതിന് പകരം രാഷ്ട്രീയ പാർട്ടികൾ തൊഴിൽ സംവരണങ്ങൾ പോലുള്ള സുഗമമായ പരിഹാരങ്ങൾ തേടുന്നത് ഗുണകരമല്ലെന്ന് രഘുറാം രാജൻ അഭിപ്രായപ്പെട്ടു. 

രാജ്യത്തെ പ്രബലരായ സമൂഹങ്ങൾ പോലും സംവരണത്തിന് വേണ്ടി സമരം ചെയ്യുന്നു. ഗുജറാത്തിലെ പാട്ടീദാർ പ്രക്ഷോഭത്തെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു രഘുറാം രാജന്‍റെ അഭിപ്രായപ്രകടനം. 

ജനപ്രിയ ദേശീയതക്ക് നശിപ്പിക്കാനുള്ള കഴിവുമുണ്ട്. തങ്ങൾ വിവേചനത്തിന് ഇരയാകുന്നുവെന്ന് ഭൂരിപക്ഷം ചിന്തിക്കുന്നു. ലോകത്താകെ എന്നത് പോലെ ഇന്ത്യയിലും ഈ വികാരം നിലനിൽക്കുന്നു. 

ഇന്ത്യയിലെ പല പ്രബല വിഭാഗങ്ങളും സംവരണത്തിന് വേണ്ടി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ നിർബന്ധിതരാകുന്നു. മറ്റ് പല പ്രശ്നങ്ങളെയും എന്ന പോലെ തൊഴിലില്ലായ്മയേയും നേരിടാൻ നാം പ്രാപ്തരാകേണ്ടിരിക്കുന്നുവെന്നും മുൻഗവർണർ അഭിപ്രായപ്പെട്ടു. 
 

Tags:    
News Summary - Raghuram Rajan Against Reservations in Jobs, Says it Can Damage Fabric of The Country-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.