ന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ നോട്ട് നിരോധനത്തെ അനുകൂലിച്ചിരുന്നില്ലെന്ന് ആർ.ബി.െഎ മുൻ ഗവർണർ രഘുറാം രാജൻ. നോട്ട് അസാധുവാക്കാൻ തീരുമാനിച്ച ബോർഡിൽ താൻ അംഗമായിരുന്നില്ല. താൻ റിസർവ് ബാങ്ക് ഗവർണറായിരുന്ന സമയത്ത് നോട്ട് നിരോധനത്തെ സംബന്ധിച്ച് തീരുമാനമെടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും രഘുറാം രാജൻ വ്യക്തമാക്കി.
സെപ്തംബർ മൂന്നിന് റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം ഇതാദ്യമായാണ് േനാട്ട് നിരോധനം സംബന്ധിച്ച് രഘുറാം രാജൻ അഭിപ്രായ പ്രകടനം നടത്തുന്നത്. 2016 ഫെബ്രുവരിയിൽ നോട്ട് നിരോധനത്തെ സംബന്ധിച്ച് സർക്കാർ തെൻറ അഭിപ്രായമാരാഞ്ഞിരുന്നു. അന്ന് വാക്കാൽ തെൻറ അഭിപ്രായം സ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനത്തിെൻറ ലക്ഷ്യങ്ങൾ നേടാൻ മറ്റ് വഴികളുണ്ടായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. െഎ ഡു വാട്ട് ഡു െഎ ഡു എന്ന തെൻറ ഏറ്റവും പുതിയ പുസ്തകത്തിലാണ് രഘുറാം രാജൻ നോട്ട് നിരോധനത്തെ സംബന്ധിച്ച് അഭിപ്രായം പ്രകടനം നടത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.