നാന്ദേഡ് (മഹാരാഷ്ട്ര): അധികാരം നിലനിർത്താൻ പ്രധാനമന്ത്രി മോദിയും ബി.ജെ.പിയും സമൂഹത്തെ വിഭജിക്കുന്നെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. പാർട്ടി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്കിടയിൽ പരസ്പരം വെറുപ്പ് സൃഷ്ടിച്ചാണ് ഇതിന് അരങ്ങൊരുക്കുന്നത്. ഹരിയാനയിൽ ജാട്ടുകളെയും ജാട്ടുകളല്ലാത്തവരെയും മഹാരാഷ്ട്രയിൽ മറാത്തികളെയും അല്ലാത്തവരെയും തമ്മിൽ വിഭജിച്ചു. അഴിമതിക്കെതിരെ സംസാരിക്കുേമ്പാൾതന്നെ അവർ സാമാജികരെ വിലക്ക് വാങ്ങുന്നു. ബി.ജെ.പിക്ക് ഒന്നോ രണ്ടോ തെരഞ്ഞെടുപ്പുകൾ കൂടിയേ മത്സരിക്കാനാവൂ. അതിനുശേഷം കോൺഗ്രസ് അധികാരത്തിൽ വരും.
ബി.ജെ.പിയെയും ആർ.എസ്.എസിനെയും നേരിടാൻ കോൺഗ്രസിനുമാത്രമേ സാധിക്കൂ. മോദിയുടെ നോട്ട് അസാധുവാക്കൽ നടപടിയിലൂടെ കള്ളപ്പണം കൈവശമുള്ളവർക്ക് അവ നിയമവിധേയമാക്കാൻ അവസരം ലഭിച്ചു. ഇൗ നടപടിയിലൂടെ രാജ്യത്തിെൻറ മൊത്തം ആഭ്യന്തര ഉൽപാദനം 4.5 ശതമാനം കുറഞ്ഞു. ഇതിെൻറ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കാണ്. ജി.എസ്.ടിക്ക് മുൻകൈയെടുത്തത് കോൺഗ്രസ് സർക്കാറാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.