ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ നേതാക്കളുടെ ധർണ. ‘രാഹുൽ ഗാന്ധി പാർട്ടിയെ നയിക ്കണം’ എന്ന മുദ്രാവാക്യവുമായി ജഗദീഷ് ടെയ്ലറുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അണിനിരന്ന് ധർണ ആരംഭിച്ചു. രാജിയിൽ നിന്ന് പിൻമാറണമെന്ന ആവശ്യവുമായി മുതിർന്ന നേതാവ് ഷീലാ ദീക്ഷിതിെൻറ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയെ സന്ദർശിക്കാനും തീരുമാനിച്ചിട്ടുണ്ട്.
‘രാഹുൽ ഗാന്ധി പദവിയൊഴിയാൻ സന്നദ്ധനാണ്. എന്നാൽ അദ്ദേഹത്തിെൻറ രാജി ഞങ്ങൾ സ്വീകരിച്ചിട്ടില്ല. അദ്ദേഹം വളരെ നന്നായി പ്രവർത്തിച്ചു. ജയപരാജയങ്ങൾ ജീവിതത്തിെൻറ ഭാഗമാണ്. എന്നാൽ പോരാടുക എന്നതാണ് പ്രധാനം’- ഷീലാ ദീക്ഷിത് മാധ്യമങ്ങളോട് പറഞ്ഞു.
പരാജയ കാരണം അവലോകനം ചെയ്തു വരികയാണ്. പാർട്ടിക്ക് പറ്റിയ തെറ്റുകൾക്ക് പരിഹാരവുമുണ്ട്. ഇന്ദിരാഗാന്ധിയുടെ കാലത്തും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. പാർട്ടി പ്രവർത്തകർക്കൊപ്പം നിന്നുകൊണ്ട്് രാഹുൽ ഗാന്ധിയെ സമാശ്വസിപ്പിക്കുമെന്നും ഷീലാ ദീക്ഷിത് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ പാർട്ടിയുടെ തോൽവി ഏറ്റെടുത്ത് രാജിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.