ന്യൂഡൽഹി: ‘രാഹുൽ ഫൈറ്റ്സ് ഫോർ ഇന്ത്യ’ ഹാഷ്ടാഗ് ട്വിറ്ററിൽ തരംഗമാകുന്നു.1,10,000ത്തിലേെറ ട്വീറ്റുകൾ ഇതിനോടകം ഈ ഹാഷ്ടാഗിൽ വന്നുകഴിഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിെൻറ പരാജയത്തോടെ അധ്യക്ഷ സ്ഥാനത്തുനിന്നും പടിയിറങ്ങിയ രാഹുലിെൻറ രാഷ്ട്രീയ തിരിച്ചുവരവായി കൊറോണ കാലത്തെ ഇടപെടലുകൾ വിലയിരുത്തുന്നവരുമുണ്ട്. റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ, സാമ്പത്തികശാസ്ത്രജ്ഞനും നോബൽ സമ്മാനജേതാവുമായ അഭിജിത്ത് ബാനർജി എന്നിവരുമായി രാഹുൽ നടത്തിയ അഭിമുഖ സംഭാഷണങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു.
കൊറോണ മുന്നറിയിപ്പുമായുള്ള ട്വീറ്റുകൾ, ആരോഗ്യസേതു ആപ്പിലെ സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രതികരണങ്ങൾ എന്നിവയും പ്രശംസിക്കപ്പെട്ടിരുന്നു. രാഹുലിെൻറ മികച്ച നിർദേശങ്ങൾ പങ്കുവെച്ചുകൊണ്ടും ചോദ്യങ്ങളെ േനരിടാനുള്ള സന്നദ്ധതയെ അഭിനന്ദിച്ചുമാണ് ട്വിറ്റർ കാമ്പയിൻ പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.