ന്യൂഡൽഹി: നിർഭയയുടെ കുടുംബത്തിന് രാഹുൽ ഗാന്ധി നൽകിയ പിന്തുണ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ദുരന്തത്തിെൻ റ ആഘാതത്തിൽ ഹതാശരായ കുടുംബത്തെ രാഹുൽ ചേർത്തുനിർത്തിയ കഥ, നിർഭയയുടെ ഘാതകരെ തൂക്കിലേറ്റിയ ദിവസം സാമൂഹിക മാധ്യമ ങ്ങളിൽ ൈവറലായി മാറി. രാഹുലിെൻറ പിന്തുണയെക്കുറിച്ച് നിർഭയയുടെ പിതാവ് ബദരീനാഥ് സിങ് രണ്ടുവർഷം മുമ്പ് വാർത്ത ഏജൻസിേയാട് െവളിപ്പെടുത്തിയതാണ് സമൂഹമാധ്യമങ്ങളിൽ വീണ്ടും നിറഞ്ഞത്. ‘രാഷ്ട്രീയത്തിനപ്പുറം ഒരു മനുഷ്യെൻറ ഉള്ളിൽ നിറഞ്ഞ മനുഷ്യത്വം പ്രതിഫലിപ്പിക്കുന്ന കഥ’ എന്ന തലക്കെട്ടിൽ ശശി തരൂർ എം.പി ഈ വാർത്ത ട്വിറ്ററിൽ പോസ്റ്റ് ചെയ്തപ്പോൾ ക്ഷണത്തിൽ അത് ൈവറലായി.
‘രാഷ്ട്രീയം എന്തായിരുന്നാലും അദ്ദേഹം (രാഹുൽ ഗാന്ധി) ഞങ്ങൾക്ക് മാലാഖയായിരുന്നു. ആ സംഭവം ഞങ്ങളിലേൽപിച്ച ആഘാതം കനത്തതാണ്. ആ സമയത്താണ് ദൈവദൂതനെപ്പോലെ അദ്ദേഹം വന്നത്. എല്ലായ്പോഴും അദ്ദേഹം ഞങ്ങൾക്കൊപ്പംനിന്നു. അക്കാര്യം ആരും അറിയാതെ രഹസ്യമായി സൂക്ഷിക്കണമെന്ന് കർശനമായി പറയുകയും ചെയ്തു’- നിർഭയയുടെ പിതാവ് അന്ന് വാർത്താ ഏജൻസിയോട് പറഞ്ഞ വാക്കുകൾ രാഷ്ട്രീയത്തിനപ്പുറം ഏറെ സ്വീകാര്യത നേടിയിരുന്നു. തന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കപ്പെടരുതെന്ന് ആഗ്രഹിച്ച രാഹുൽ വൈകാരികമായും ഒപ്പം സാമ്പത്തികമായും തങ്ങളെ സഹായിച്ചുവെന്ന് ഇന്തോ-ഏഷ്യൻ ന്യൂസ് സർവിസിനോടാണ് അദ്ദേഹം െവളിപ്പെടുത്തിയത്.
2012ൽ മകൾ കൂട്ടമാനഭംഗത്തിനിരയാവുകയും മരണപ്പെടുകയും ചെയ്ത ദാരുണ സംഭവത്തിനുപിന്നാലെ പലരും സഹായിക്കാനെത്തിയിരുന്നുവെന്ന് ബദരീനാഥ് സിങ് പറഞ്ഞു. എന്നാൽ, രാഹുൽ ഗാന്ധി നൽകിയ പിന്തുണ പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. നിർഭയയുടെ അനുജന് ഏറെ ആശ്വാസം ചൊരിഞ്ഞ് അദ്ദേഹം കൂടെയുണ്ടായിരുന്നു. അവനെ പൈലറ്റാക്കാൻ രാഹുൽ നൽകിയ സഹായം വലുതായിരുന്നു. തനിക്ക് രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും രാഷ്ട്രീയ മുതലെടുപ്പിന് ആഗ്രഹിച്ചല്ല രാഹുൽ തങ്ങൾക്ക് പിന്തുണ നൽകിയതെന്നും ബദരീനാഥ് പറഞ്ഞു.
‘അദ്ദേഹം ഞങ്ങളെ സഹായിച്ചിട്ടുണ്ടെന്ന സത്യം സത്യമായിത്തന്നെ നിലനിൽക്കും. രാഷ്ട്രീയത്തിെൻറ പേരിലല്ല, മനുഷ്യത്തിെൻറ പേരിലാണ് തങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് അദ്ദേഹം പലകുറി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്നും കർശന നിർദേശം നൽകിയിരുന്നു. കുടുംബത്തിന് താങ്ങാവാൻ മകന് പിന്തുണയും പ്രചോദനവും നൽകിയത് അദ്ദേഹമായിരുന്നു. എെൻറ മകൻ ഇന്ന് പൈലറ്റാണ്. ഈയിടെയാണ് അവൻ പരിശീലനം പൂർത്തിയാക്കിയത്. ഇൻഡിഗോ എയർലൈൻസിൽ പൈലറ്റായി ജോയലിയിൽ കയറിയ അവൻ വിമാനങ്ങൾ പറത്താൻ തുടങ്ങി. അത് രാഹുൽ ഗാന്ധിയെക്കൊണ്ട് സാധ്യമായതെന്നതാണ് സത്യം.’ ബദരീനാഥ് അഭിമുഖത്തിൽ വിശദീകരിച്ചത് ഇങ്ങനെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.