ന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. കർഷകനെ സൈനികൻ ആക്രമിക്കാനൊരുങ്ങുന്ന ചിത്രം പങ്കുവെച്ചാണ് രാഹുലിെൻറയും പ്രിയങ്കയുടെയും ട്വീറ്റ്.
'വളരെ സങ്കടകരമായ ഒരു ചിത്രമാണിത്. ജയ് ജവാൻ, ജയ് കിസാൻ എന്നതായിരുന്നു നമ്മുടെ മുദ്രാവാക്യം. എന്നാൽ ഇന്ന് പ്രധാനമന്ത്രിയുടെ അഹങ്കാരം ജവാൻമാർ കർഷകർക്കെതിരെ നിലകൊള്ളുന്നതിന് കാരണമായി. ഇത് അപകടകരമാണ്' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. പ്രതിഷേധത്തിനെത്തിയ കർഷകനെ അടിക്കാൻ ഒരുങ്ങുന്ന ജവാെൻറ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു.
'ബി.ജെ.പി സർക്കാറിൽ രാജ്യത്തിെൻറ അവസ്ഥ നോക്കൂ. കോടിപതികളായ ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുേമ്പാൾ ചുവന്ന പരവതാനി വിരിച്ചുനൽകും. കർഷകർ ഡൽഹിയിലേക്ക് വരാനൊരുങ്ങുേമ്പാൾ വഴി കുഴിക്കും. കർഷകർക്കെതിരെ അവർ ഒരു നിയമമുണ്ടാക്കി. പക്ഷേ കർഷകർ സർക്കാറിനോട് ഇതിനെക്കുറിച്ച് പറയാനെത്തുന്നത് തെറ്റാണോ? ' -കർഷക സമരത്തിൽ പൊലീസ് നടപടിയുടെ ചിത്രങ്ങൾ പങ്കുവെച്ച് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
വ്യാഴാഴ്ച ആരംഭിച്ച കർഷക സമരം അടിച്ചമർത്താനായിരുന്നു സർക്കാറിെൻറ ശ്രമം. വിവിധ സംസ്ഥാനങ്ങളിലെ കർഷകർ ഡൽഹിയിലേക്ക് പ്രവേശിക്കാതിരിക്കാൻ അതിർത്തികളിൽ സുരക്ഷ സേനയെയും പൊലീസിനെയും വൻതോതിൽ നിയോഗിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസവും നിരവധി സംഘർഷങ്ങൾക്ക് രാജ്യതലസ്ഥാനം സാക്ഷിയായി. കർഷകർക്ക് നേരെ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിക്കുകയും അതിർത്തികളിൽ കൂറ്റൻ ബാരിക്കേഡുകൾ സ്ഥാപിക്കുകയും വഴികൾ മണ്ണിട്ട് ഉയർത്തുകയും ചെയ്യുകയായിരുന്നു. എന്നാൽ ഈ തടസങ്ങളെല്ലാം നീക്കി രാജ്യതലസ്ഥാനത്തേക്ക് കുതിക്കുകയാണ് അരലക്ഷത്തിലധികം കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.