തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ രാഹുലും പ്രിയങ്കയും ഇന്നെത്തും

ഹൈദരാബാദ്: നവംബർ 30ന് നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചരണപ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് സംസ്ഥാനത്തെത്തും. പ്രത്യേക വിമാനത്തിൽ ഇന്ന് വൈകിട്ടോടെ ഇരുവരും ബീഗംപേട്ട് വിമാനത്താവളത്തിലെത്തും. ഹെലികോപ്റ്ററിൽ രാമപ്പ ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തിയ ശേഷം റാലിയെ അഭിസംബോധന ചെയ്യും.

രാഹുലും പ്രിയങ്കയും വൈകിട്ട് 4.30ഓടെ രാമപ്പ ക്ഷേത്രത്തിൽ എത്തുമെന്നും അഞ്ച് മണിക്ക് റാലിയിൽ സംസാരിക്കുമെന്നും അതിനുശേഷം ഭൂപാൽപള്ളി വരെ ബസ് യാത്ര നടത്തുമെന്നും കോൺഗ്രസ് എം.എൽ.എ ധനസാരി അനസൂയ പറഞ്ഞു.

സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ഖനന സ്ഥാപനമായ സിംഗരേണി കോളിയറീസ് തൊഴിലാളികളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. ഒക്ടോബർ 19ന് പെദ്ദപ്പള്ളിയിലും കരിംനഗറിലും പൊതുയോഗങ്ങളിൽ പങ്കെടുക്കും. 20ന് ജഗ്തിയാലിലെ കർഷകരുടെ യോഗത്തിലും ആർമൂർ, നിസാമാബാദ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പരിപാടികളിലും പങ്കെടുക്കും.

Tags:    
News Summary - Rahul Gandhi and Priyanka Gandhi Vadra to launch campaign in poll-bound Telangana with bus yatra on October 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.