''ചൈന ഇന്ത്യയുടെ ഭൂമിയെടുത്തെന്ന്​ മോഹൻ ഭഗവതിനറിയാം, പക്ഷേ പറയാൻ ഭയം''

ന്യൂഡൽഹി: ചൈന ഇന്ത്യയുടെ ഭൂമിയെടുത്തെന്ന്​ ആർ.എസ്​.എസ്​ തലവൻ മോഹൻ ഭഗവതിനറിയാമെന്നും അത്​ പറയാൻ ഭയമാണെന്നും കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. മോഹൻ ഭഗവത്​ ഇന്ന്​ നടത്തിയ പ്രസംഗത്തിലെ പരാമർശം ചൂണ്ടിക്കാട്ടിയാണ്​ രാഹുലി​െൻറ വിമർശനം.

''ഉള്ളി​െൻറ ഉള്ളിൽ മോഹൻ ഭാഗവതിന്​ സത്യമറിയാം. പക്ഷേ അദ്ദേഹത്തിന്​ അത്​ പറയാൻ പേടിയാണ്​.

ചൈന ഇന്ത്യൻ ഭൂമി എടുത്തുവെന്നത്​ സത്യമാണ്​. ഇന്ത്യൻ സർക്കാറും ആർ.എസ്​.എസും ആണതിന്​ അനുവാദം നൽകിയത്​''-രാഹുൽ ട്വീറ്റ്​ ചെയ്​തു.

ചൈന ഇന്ത്യൻ അതിർത്തി എങ്ങനെയാണ്​ കൈയ്യേറിയതെന്നും കയ്യേറിക്കൊണ്ടിരിക്കുന്നതെന്നും ലോകത്തിനറിയാമെന്ന്​ മോഹൻ ഭഗവത്​ പരാമർശിച്ചിരുന്നു. അവരുടെ കടന്നുകയറ്റ മനോഭവത്തിനെക്കുറിച്ച്​ എല്ലാവരും ബോധവാൻമാരാണ്​. ഇന്ത്യയോടൊപ്പം തായ്​വാൻ, വിയറ്റ്​നാം, അമേരിക്ക എന്നീ രാജ്യങ്ങളുമായം അവർ സംഘർഷത്തിൽ ഏർപ്പെട്ടു. പക്ഷേ ഇന്ത്യയുടെ പ്രതികരണം ചൈനയെ തളർത്തിയെന്നും ഭഗവത്​ കൂട്ടിച്ചേർത്തിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.