ൈഹദരാബാദ്: കോൺഗ്രസ് അധ്യക്ഷനായി രാഹുൽഗാന്ധി അടുത്തമാസം ആദ്യം ചുമതലയേൽക്കുമെന്ന് മുതിർന്ന പാർട്ടി നേതാവ് വീരപ്പമൊയ്ലി സൂചിപ്പിച്ചു. സംഘടന തെരഞ്ഞെടുപ്പിലൂടെയാകും രാഹുലിനെ തെരഞ്ഞെടുക്കുക. രാഹുൽ സ്ഥാനമേറ്റെടുക്കാൻ വൈകുന്നുവെന്ന് കോൺഗ്രസിലെ എല്ലാവർക്കും അഭിപ്രായമുണ്ട്. എന്നാൽ, അദ്ദേഹം സംഘടന തെരെഞ്ഞടുപ്പ് കാത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയായാലുടൻ അദ്ദേഹം അധ്യക്ഷനാകും. സംസ്ഥാനങ്ങളിലെ സംഘടന തെരഞ്ഞെടുപ്പ് ഇൗ മാസം അവസാനിക്കും. തുടർന്ന് എ.െഎ.സി.സി തെരഞ്ഞെടുപ്പു നടക്കും.
സംസ്ഥാനങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയാകും രാഹുലിനു മുന്നിലെ അടിയന്തര വിഷയമെന്ന് മൊയ്ലി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പുകൾക്കും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനും മുമ്പ് ഒാരോ സംസ്ഥാനത്തിനും യോജിച്ച തന്ത്രങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്്. രാഹുൽ അധ്യക്ഷനാകുന്നത് പാർട്ടിക്കും രാജ്യത്തിനും ഗുണകരമാകും. പുതിയ അധ്യക്ഷൻ പാർട്ടിക്ക് പുതിയ വഴിത്തിരിവുണ്ടാക്കും. കോൺഗ്രസിെൻറ മൂല്യങ്ങൾ മുറകെപ്പിടിച്ചുതന്നെ പുതിയ രീതിയും സമീപനവുമായിരിക്കും രാഹുൽ സ്വീകരിക്കുകയെന്ന് മൊയ്ലി പറഞ്ഞു. സംസ്ഥാനങ്ങളിൽ ചുമതല വഹിക്കുന്നവരെ അടിമുടി മാറ്റേണ്ടതുണ്ടെന്ന് മൊയ്ലി സൂചിപ്പിച്ചു. പാർട്ടി താഴെത്തട്ടിൽനിന്ന് സംഘടിപ്പിക്കണം. ദേശീയ, സംസ്ഥാനതലങ്ങളിലെ പാർട്ടി പുനഃസംഘടന ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ച് എൻ.ഡി.എ സർക്കാറിന് ബദലുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തണം.
അടുത്ത കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭൂരിപക്ഷം നേടുമെന്ന് മുൻ മുഖ്യമന്ത്രി കൂടിയായ മൊയ്ലി പറഞ്ഞു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ തയാറാണെന്ന രാഹുലിെൻറ പ്രസ്താവന കോൺഗ്രസിൽ ചൂടേറിയ ചർച്ചക്കിടയാക്കിയ സാഹചര്യത്തിലാണ് മൊയ്ലിയുടെ അഭിപ്രായ പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.