ലഖ്നോ: വാട്സ്ആപ് പോസ്റ്റിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ ‘പപ്പു’ (ചെറിയകുട്ടി) എന്ന് കളിയാക്കിയ മുതിർന്ന നേതാവിനെ പാർട്ടി ഉത്തർപ്രദേശ് ഘടകം പുറത്താക്കി. മീറത്ത് ജില്ല കോൺഗ്രസ് പ്രസിഡൻറ് വിനയ് പ്രധാനെയാണ് എല്ലാ സ്ഥാനങ്ങളിൽനിന്നും സസ്പെൻഡ് ചെയ്തത്. രാഹുൽ ഗാന്ധി മന്ത്സൗറിൽ കർഷകരെ കാണാനെത്തിയ സംഭവവുമായി ബന്ധപ്പെട്ട പോസ്റ്റിലാണ് ഇയാൾ വിവാദ പരാമർശം നടത്തിയത്.
പാർട്ടി നേതൃത്വത്തിനെതിരെ അപകീർത്തിപ്പെടുത്തുന്നതും പ്രകോപനമുണ്ടാക്കുന്നതുമായ സന്ദേശമയച്ചതിനാലാണ് നടപടിയെന്ന് കോൺഗ്രസ് അച്ചടക്ക കമ്മിറ്റി ചെയർമാൻ രാമകൃഷ്ണ ദ്വിവേദി വിശദീകരിച്ചു. എന്നാൽ, രാഹുൽ ഗാന്ധിയെ താൻ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും അത്തരമൊരു പ്രയോഗം താനൊരിക്കലും നടത്തില്ലെന്നും വിനയ് പ്രധാൻ പ്രതികരിച്ചു. നടപടിയെടുക്കുംമുമ്പ് പാർട്ടി നേതൃത്വത്തിന് തെൻറ വിശദീകരണം കേൾക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.