ആർ.എസ്​.എസിനെതിരായ പരാശമർശം: രാഹുൽ ഗാന്ധി മാപ്പ്​ പറയണമെന്ന്​ ബി.ജെ.പി

ന്യൂഡൽഹി: ലണ്ടനിൽ നടത്തിയ പ്രഭാഷണത്തിൽ ആർ.എസ്​.എസി​െന മുസ്​ലിം ബ്രദർഹുഡിനോട്​ ഉപമിച്ച രാഹുൽ ഗാന്ധി മാപ്പ്​ പറയ​ണമെന്ന്​ ബി.ജെ.പി വക്​താവ്​ സംപീത്​ പത്ര. ലണ്ടനിലെ ഇൻറർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്​ ഒാഫ്​ സ്​ട്രാറ്റജിക്​ സ്റ്റഡീസിൽ വച്ചായിരുന്നു രാഹുലി​​​​െൻറ പ്രസ്​താവന.

ആർ.എസ്​.എസ്​ ഇന്ത്യയുടെ സ്വഭാവം തന്നെ മാറ്റാൻ ശ്രമിക്കുകയാണ്​. ഇന്ത്യയുടെ വ്യവസ്ഥാപിത സ​മ്പ്രദായങ്ങളെ അട്ടിമറിക്കാനാണ്​ അവരുടെ ശ്രമം. മുസ്​ലിം ബ്രദർഹുഡിന്​ സമാനമാണ്​ ആർ.എസ്​.എസി​​​​െൻറ പ്രവർത്തനം. മറ്റെല്ലാ ആശയങ്ങളും അടിച്ചമർത്തി ഒരേ ആശയത്തിൽ എല്ലാം പ്രവർത്തിക്കണമെന്ന നിലപാടാണ്​ അവരുടേതെന്നുമായിരുന്നു രാഹുൽ പറഞ്ഞത്​.

എന്നാൽ പൊറുക്കാനാവാത്ത തെറ്റാണ്​ രാഹുൽ ഗാന്ധി ചെയ്​തതെന്നായിരുന്നു സംപീത്​ പത്രയുടെ പ്രതികരണം. നിരവധി രാജ്യങ്ങൾ തീവ്രവാദ സംഘടനയായി ​പ്രഖ്യാപിച്ച ബ്രദർഹുഡിനോടാണ്​ ആർ.എസ്​.എസി​നെ ഉപമിക്കുന്നത്​. ആര്‍.എസ്​.എസും ബി.ജെ.പിയും രാജ്യത്ത് വിദ്വേഷം പരത്തുകയാണെന്നാണ്​ രാഹുലി​​​​െൻറ പ്രസ്താവനയെയും ബിജെപി ആരോപിച്ചു.

Tags:    
News Summary - Rahul Gandhi compares RSS to Muslim Brotherhood BJP-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.