ന്യൂഡൽഹി: രാഹുൽ ഗാന്ധി പിന്മാറ്റം പ്രഖ്യാപിച്ച് നേതാക്കൾക്ക് മുഖംകൊടുക്കാതെ വാതി ലടക്കുേമ്പാൾ, കോൺഗ്രസ് നേരിടുന്നത് നിർണായക ഘട്ടത്തിൽ എങ്ങനെ മുന്നോട്ടുനീങ ്ങണമെന്ന് അറിയാത്ത പ്രതിസന്ധി. അതു തരണംചെയ്യാൻ വഴികളൊന്നും രൂപപ്പെട്ടിട്ടില്ല. എ ന്നാൽ, തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ രാഹുലിനു കഴിയുമോ? പദവിയിൽ തുടർന്നാൽ കോൺ ഗ്രസിനെ ഉദ്ദേശിക്കുന്നവിധം നവീകരിക്കാൻ കഴിയുമോ? രണ്ടു ചോദ്യങ്ങൾക്കും ഉത്തരം ഒന ്നേയുള്ളൂ: രാഹുൽ ബന്ധനസ്ഥനാണ്.
പല പ്രശ്നങ്ങളാണ് രാഹുലിനും നെഹ്റുകുടുംബത ്തിനും മുന്നിൽ. രാജിസന്നദ്ധത പ്രഖ്യാപിച്ചെങ്കിലും നിലവിലെ സാഹചര്യങ്ങളിൽ പിന്മാറാൻ ഏറെ പ്രയാസമുണ്ട്. ഹൈകമാൻഡ് ‘ലോ കമാൻഡ്’ ആയി മാറിയിരിക്കെ, കർക്കശമായ നടപടികളിലേക്കു കടക്കാനാവില്ല. അങ്ങനെ ചെയ്താൽ പല നേതാക്കളും പാർട്ടിയെ ധിക്കരിച്ചെന്നുവരും. അത് കോൺഗ്രസിനെ കൂടുതൽ ദുർബലമാക്കും. മോദി വീണ്ടും അധികാരത്തിലേറുന്നതോടെ കോൺഗ്രസിെൻറ കെട്ടുറപ്പ് നഷ്ടപ്പെടാതിരിക്കാൻ തന്ത്രപരമായ സമീപനങ്ങൾ ആവശ്യമാണ്.
കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാറുകളെ മറിച്ചിടാനുള്ള സാധ്യത നിലനിൽക്കെ, അവിടങ്ങളിൽ തലമാറ്റത്തിനോ പാർട്ടി പുനഃസംഘാടനത്തിനോ പരിമിതികളുണ്ട്. മുഖ്യമന്ത്രിസ്ഥാനങ്ങളിൽനിന്ന് കമൽനാഥ്, അശോക് ഗെഹ്ലോട്ട് എന്നിവരെ മാറ്റാനോ ജ്യോതിരാദിത്യ സിന്ധ്യ, സചിൻ പൈലറ്റ് എന്നിവരെ അല്ലാതെതന്നെ സഹകരിപ്പിക്കാനോ കഴിയാത്ത സാഹചര്യമാണ് മധ്യപ്രദേശിലും രാജസ്ഥാനിലുമുള്ളത്. കോൺഗ്രസ്മുക്ത ഭാരതമെന്ന മുദ്രാവാക്യം നടപ്പാക്കാനുള്ള കരുനീക്കം ഇനിയുള്ള നാളുകളിൽ ശക്തിപ്പെെട്ടന്നുവരും. ബി.ജെ.പിയുടെ കാവിരാഷ്ട്രീയത്തിെൻറ തള്ളിക്കയറ്റത്തിനു മുന്നിൽ ആശയപരമായും ആദർശപരമായും സാമ്പത്തികമായും കോൺഗ്രസിനെ പിടിച്ചുനിർത്താനുള്ള പുതുവഴികൾ കണ്ടെടുക്കേണ്ടതുണ്ട്. അധികാരത്തിൽനിന്ന് ചുരുങ്ങിയത് 10 വർഷം മാറിക്കഴിയേണ്ട ചുറ്റുപാട് പലരുടെയും മനോഭാവം മാറ്റാൻ പര്യാപ്തമാണ്.
ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വട്ടപ്പൂജ്യമായ ഡസനിലേറെ സംസ്ഥാനങ്ങളുണ്ട്. അവിടങ്ങളിൽ പാർട്ടിയുടെ ഭാവി അപകടത്തിലാണ്. മോദി അഞ്ചു വർഷത്തെ താൽക്കാലിക പ്രതിഭാസമല്ലെന്ന തോന്നൽ കോൺഗ്രസിലുള്ള വിശ്വാസം അണികൾക്കിടയിലും സഖ്യകക്ഷികൾക്കിടയിലും ചോർത്തുന്ന ചുറ്റുപാടുണ്ട്. ഇനി നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും പാർട്ടി പ്രവർത്തനത്തിലും ഇത് നിഴലിക്കാതെ പാർട്ടിയെ ഉൗർജസ്വലമാക്കി നിർത്തുന്നതും വെല്ലുവിളിയാണ്.
നെഹ്റുകുടുംബം തീവ്രപ്രചാരണം നടത്തിയപ്പോൾ മറ്റുള്ളവർ മുദ്രാവാക്യങ്ങൾ ഏറ്റെടുത്ത് ഉൗർജസ്വല പ്രവർത്തനം നടത്തിയില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി തുറന്നടിച്ചിരുന്നു. ഇത്രത്തോളം തീവ്രമായി യത്നിച്ചിട്ടും കഴിയാത്തത് ഇനി സാധ്യമാകണമെങ്കിൽ ഭരണവിരുദ്ധത ശക്തിപ്പെടണം, പാർട്ടിയും നേതാക്കളും ഒരേ മനസ്സോടെ കളത്തിലിറങ്ങണം. ജനങ്ങൾ ഏറ്റെടുക്കുന്ന മുദ്രാവാക്യങ്ങൾ മുന്നോട്ടുവെക്കാൻ സാധിക്കണം.
ഇതിനെല്ലാമിടയിൽ മാറ്റം പ്രഖ്യാപിച്ചു മാറിനിൽക്കാൻ കഴിയില്ല, നിലവിലെ രീതി ഉടച്ചുവാർക്കാതെ മുന്നോട്ട് ഒരിഞ്ചു നീങ്ങാൻ കഴിയില്ല എന്നീ യാഥാർഥ്യങ്ങൾക്കു മുന്നിൽ രാഹുലും സോണിയ, പ്രിയങ്കമാരും എടുക്കുന്ന തീരുമാനങ്ങളിലേക്കാണ് മറ്റു കോൺഗ്രസുകാർ ഒന്നടങ്കം ഉറ്റുനോക്കുന്നത്. ഏറ്റവും പെെട്ടന്ന് പുനഃസംഘടിപ്പിക്കാൻ പ്രവർത്തക സമിതി രാഹുലിനെ അധികാരപ്പെടുത്തിയെങ്കിലും, ഉടനടിയൊന്നും അതു നടക്കാനിടയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.