ന്യൂഡൽഹി: മുൻപ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 103ാം ജന്മദിനത്തിൽ ആദരവ് അർപ്പിച്ച് കോൺഗ്രസും നേതാവ് രാഹുൽ ഗാന്ധിയും. കൊച്ചുമകൻ രാഹുൽ ഗാന്ധി ഇന്ദിര ഗാന്ധിയുടെ സമാധി സ്ഥലമായ ശക്തി സ്ഥലിൽ എത്തി ആദരാജ്ഞലി അർപ്പിച്ചു.
'കാര്യക്ഷമതയുള്ള പ്രധാനമന്ത്രിയും അധികാരരൂപവുമായിരുന്ന ഇന്ദിരഗാന്ധിയുടെ ജന്മദിനത്തിൽ ഞാൻ ആദരാജ്ഞലി അർപ്പിക്കുന്നു. രാജ്യം മുഴുവൻ ഇപ്പോഴും, ഇന്നുപോലും അവരുടെ നേതൃത്വ പാടവത്തിൽ മതിപ്പ് പ്രകടിപ്പിക്കുന്നു. എെൻറ പ്രിയപ്പെട്ട മുത്തശ്ശി എന്ന നിലയിൽ നിങ്ങളെ എപ്പോഴും ഓർക്കുന്നു. അവർ എനിക്ക് പറഞ്ഞുതന്ന കാര്യങ്ങൾ ഓരോ ദിവസവും പ്രചോദിപ്പിക്കുന്നു' -രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
കാര്യക്ഷമതയുള്ള യഥാർഥ നേതാവും ഇന്ത്യയുടെ മകളുമാണ് ഇന്ദിര ഗാന്ധിയെന്ന് കോൺഗ്രസ് ഓർമിച്ചു. ഇന്ത്യ മുഴുവൻ അഭിമാനത്തോടെ ഇന്ദിര ഗാന്ധിക്ക് ആദരവ് അർപ്പിക്കുന്നുവെന്ന് കോൺഗ്രസിെൻറ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.