മോദി പരാമർശം: അപകീർത്തി കേസിൽ റാഞ്ചി കോടതിയിൽ രാഹുൽ നേരിട്ട് ഹാജരാകണം

ന്യൂഡൽഹി: അപകീർത്തി കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹരജി തള്ളി ഝാർഖണ്ഡ് കോടതി. 2019ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ നടത്തിയ പരാമർശം മോദി സമുദായത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഇതേപരാമർശത്തിലാണ് സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. തുടർന്ന് രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്നും അയോഗ്യനാക്കിയിരുന്നു.

അഭിഭാഷകനായ പ്രദീപ് മോദിയാണ് റാഞ്ചി കോടതിയിൽ പരാതി നൽകിയത്. കർണാടകയിലെ കോലാറിൽ രാഹുൽ ഗാന്ധി മോദി പരാമർശം നടത്തിയതിന് പിന്നാലെയായിരുന്നു ഹരജി. നീരവ് മോദി, ലളിത മോദി, നരേന്ദ്ര മോദി ഇവർക്കെല്ലാവർക്കും ഒരേ പോലെ മോദിയെന്ന പേര് എങ്ങനെ ലഭിച്ചുവെന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഈ പരാമർശത്തിലാണ് രാഹുലിനെതിരെ പരാതി നൽകിയത്.

രാഹുലിനെതിരെ മൂന്ന് അപകീർത്തി കേസുകളാണ് ഝാർഖണ്ഡിൽ നിലവിലുള്ളത്. ഇതിൽ ഒരെണ്ണം ചായിബാസയിലും രണ്ടെണ്ണം റാഞ്ചിയിലുമാണ്. 

Tags:    
News Summary - Rahul Gandhi denied exemption from court appearance in defamation case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.