ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും കുടുംബത്തിനും വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷർ എയർലൈൻസിൽ പങ്കാളിത്തമുണ്ടെന്ന ആരോപണവുമായി ബി.ജെ.പി. പാർട്ടി വക്താവ് സാംപിത് പാത്രയാണ് മാധ്യമങ്ങൾക്ക് മുന്നിൽ ഇത്തരമൊരു ആരോപണവുമായി എത്തിയിരിക്കുന്നത്.
ആർ.ബി.െഎയും യു.പി.എ സർക്കാറും വിജയ് മല്യക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് നൽകിയതെന്നതിെൻറ രേഖകൾ കൈവശമുണ്ട്. ഇത് പരിശോധിച്ചാൽ കിങ്ഫിഷർ എയർലൈൻസിൽ രാഹുൽ ഗാന്ധിക്ക് പങ്കാളിത്തം ഉണ്ടെന്ന് മനസിലാകുമെന്നും ബി.ജെ.പി വക്താവ് പറഞ്ഞു. അതേ സമയം, ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയിൽ നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.
ഇന്ത്യ വിടുന്നതിന് മുമ്പ് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി കൂടികാഴ്ച നടത്തിയെന്ന വിജയ് മല്യയുടെ പ്രസ്താവനയാണ് രാജ്യത്ത് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.