അമേത്തി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രണ്ടാം മണ്ഡലമായ ഉത്തർപ്രദേശിലെ അമേത്തിയിൽ കോൺഗ്രസ് അധ്യ ക്ഷൻ രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ട റിയുമായ പ്രിയങ്ക ഗാന്ധി, സഹോദരി ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര എന്നിവർ രാഹുലിനൊപ്പമുണ്ടായിരുന് നു.
ആ യിരങ്ങൾ അണി നിരന്ന റോഡ് ഷോക്ക് ശേഷമാണ് രാഹുൽ പത്രിക സമർപ്പിച്ചത്. പ്രിയങ്ക ഗാന്ധിയെ കൂടാതെ പ്രിയങ്കയുട െ ഭർത്താവ് റോബർട്ട് വാദ്രവും മക്കളും റോഡ് ഷോയിൽ പങ്കെടുത്തു. എന്നാൽ, സോണിയ ഗാന്ധി പങ്കെടുത്തില്ല.
നേരത്തെ, വയനാട് ലോക്സഭാ മണ്ഡലത്തിലും പ്രവർത്തകരെ ആവേശത്തിലാഴ്ത്തിയ റോഡ് ഷോയ്ക്ക് ശേഷം രാഹുൽ പത്രിക സമർപ്പിച്ചിരുന്നു. വലിയ ജനപങ്കാളിത്തമാണ് വയനാട്ടിലും കണ്ടത്.
രാഹുൽ ഗാന്ധിയുടെ നാമനിർദേശപത്രിക സമർപ്പണത്തിന് സാക്ഷിയാകാൻ അദ്ദേഹത്തിൻെറ ക്ഷണം സ്വീകരിച്ച് വയനാട് ലോക്സഭ മണ്ഡലത്തിലെ അഞ്ചുപേർ അമേത്തിയിലെത്തിയിരുന്നു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. പ്രഭാകരൻ, മലപ്പുറം ഡി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. ബാബു മോഹന കുറുപ്പ്, പോരൂർ സ്വദേശി കെ. സുനിൽകുമാർ, ബി.എം. ജംനാസ്, ഊർങ്ങാട്ടേരി സ്വദേശി കെ. അനൂപ് എന്നിവരാണ് അമേത്തിയിലെത്തിയത്. അമേത്തിയിലെ വിവിധ പ്രദേശങ്ങളിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി ഇവർ പ്രചാരണം നടത്തും.
#WATCH Congress President Rahul Gandhi holds road show in Amethi. Priyanka Gandhi Vadra along with her husband Robert Vadra, son Raihan and daughter Miraya also present. #LokSabhaElections2019 pic.twitter.com/edDv8W7aHl
— ANI UP (@ANINewsUP) April 10, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.