ഡാലസ്: ഹ്രസ്വമായ സന്ദർശനത്തിന് അമേരിക്കയിലെ ഡാലസിലെത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വൻവരവേൽപ്പ്. പ്രവാസി സമൂഹവും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് രാഹുൽ ഗാന്ധിയെ സ്വീകരിച്ചു.
തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തിൽ സന്തുഷ്ടനാണെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി അർഥവത്തായ ചർച്ചകളിലും സംഭാഷണങ്ങളിലും ഏർപ്പെടാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും രാഹുൽ വ്യക്തമാക്കി.
ഡാലസിലെ ഇർവിങ് ടൊയോട്ട മ്യൂസിക് ഫാക്ടറി പവലിയൻ ഓഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രവാസി ഇന്ത്യക്കാരെ രാഹുൽ അഭിസംബോധന ചെയ്യും. അമേരിക്കൻ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും.
സെപ്റ്റംബർ ഒമ്പതിനും പത്തിനും വാഷിങ്ടൺ ഡിസിയിലെ വിവിധ പരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ലോക്സഭ പ്രതിപക്ഷ നേതാവായ ശേഷമുള്ള രാഹുൽ ഗാന്ധി നടത്തുന്ന ആദ്യ അമേരിക്കൻ സന്ദർശനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.