ന്യൂഡൽഹി: ചാൾസ് രാജകുമാരൻ ബ്രിട്ടീഷ് രാജാവാകുന്നതിന് വേണ്ടി പ്രവർത്തിച്ചത് പോലെ കോൺഗ്രസ് പ്രസിഡന്‍റാകുന്നതിന് വേണ്ടി രാഹുൽഗാന്ധി എല്ലാ കാര്യങ്ങളും ചെയ്തുവെന്ന് മുൻ എ.എ.പി നേതാവ് യോഗേന്ദ്ര യാദവ്.
ആശയ വിനിമയത്തിന്‍റെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അത്ര കഴിവ് രാഹുലിന് ഉണ്ടെന്ന് തോന്നുന്നില്ല. മോദിയെ വിമർശിക്കുന്നവരെല്ലാം അദ്ദേഹത്തിന്‍റെ ആശയവിനിമയത്തിനുള്ള കഴിവ് അംഗീകരിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ മാത്രമല്ല, ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളൊന്നും മോദിയോടൊപ്പം നിൽക്കില്ലെന്നും യോഗേന്ദ്ര പറഞ്ഞു. ബംഗളൂരു ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന വ്യക്തി ഒഡീഷയിൽ നിന്നുളള പ്രധാനമന്ത്രിയെ പോലും അറിയാത്ത യുവതിക്ക് മനസിലാവുന്ന രീതിയിലാണ് ആശയ വിനിമയം നടത്തേണ്ടത്.
ഒരു ഗ്രാമത്തിലിരിക്കുന്ന അവസാന യുവതിയുമായും ആശയവിനിമയം നടത്താനാവുന്ന കഴിവുള്ളയാളെയാണ് വേണ്ടത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ആശയവിനിമയം നടത്തിയയാൾ ഗാന്ധിജിയാണെന്നും യാദവ് പറഞ്ഞു. എന്നാൽ ഗാന്ധിജിയുമായി മോദിയെ താരതമ്യം ചെയ്യരുതെന്നും മോദി നല്ല ആശയവിനിമയം നടത്തുന്നയാൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.