ചെന്നൈ: തമിഴരുടെ ദേശീയ കാർഷികോത്സവമായ തൈപൊങ്കലിനോടനുബന്ധിച്ച് സംഘടിപ്പിച്ച അവനിയാപുരം ജല്ലിക്കെട്ട് കാണാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെത്തിയത് ആവേശം പകർന്നു. ഡൽഹിയിൽനിന്ന് പ്രത്യേക വിമാനത്തിൽ വ്യാഴാഴ്ച രാവിലെ മധുര വിമാനത്താവളത്തിലിറങ്ങിയ രാഹുൽ ഗാന്ധി പിന്നീട് കാർമാർഗം അവനിയാപുരത്തെത്തി. ഇദ്ദേഹത്തോടൊപ്പം എ.െഎ.സി.സി ജനറൽ െസക്രട്ടറി കെ.സി. വേണുഗോപാലും ഉണ്ടായിരുന്നു.
തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരി, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി ഉൾപ്പെടെ നിരവധി നേതാക്കൾ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ മധുര വിമാനത്താവളത്തിലെത്തിയിരുന്നു. നീല ടീഷർട്ടും ജീൻസും ധരിച്ചെത്തിയ രാഹുലിനെ കൈയടിച്ചാണ് ജല്ലിക്കെട്ട് മൈതാനത്തെ കാണികൾ വരവേറ്റത്. തുടർന്ന് പ്രത്യേകം ഒരുക്കിയ വി.െഎ.പി പവിലിയനിൽ ഡി.എം.കെ യുവജനവിഭാഗം സെക്രട്ടറിയും എം.കെ. സ്റ്റാലിെൻറ മകനുമായ ഉദയ്നിധി സ്റ്റാലിനുമായി വേദി പങ്കിട്ടാണ് രാഹുൽ ഗാന്ധി ജല്ലിക്കെട്ട് മത്സരങ്ങൾ ആസ്വദിച്ചത്.
ഇടക്കിടെ ജേതാക്കളായ കാളയുടമകൾക്കും കാളപിടിയൻമാർക്കും രാഹുലും ഉദയ്നിധിയും സ്വർണമോതിരങ്ങൾ സമ്മാനിച്ചു. അരമണിക്കൂറോളം സമയം ചെലവഴിച്ച രാഹുൽ ഗാന്ധി ജല്ലിക്കെട്ട് മത്സരം നേരിട്ട് കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞതായും മൃഗപീഡനം കാണാനായില്ലെന്നും യുവാക്കളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.