തൃണമൂൽ കോൺഗ്രസ് ആഭ്യന്തര യോഗത്തിനിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാഹുൽ ഗാന്ധി പ്രതിപക്ഷത്തിന്റെ മുഖമാണെങ്കിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആർക്കും ലക്ഷ്യം വയ്ക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ ടി.ആര്‍.പിയാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ഗാന്ധിയെ നേതാവാക്കി ഉയര്‍ത്തുന്നതിനായി പാര്‍ലമെന്റ് നടപടികള്‍പോലും ബിജെപി തടസപ്പെടുത്തുന്നു. രാഹുൽ ഗാന്ധിയെ ഹീറോയാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു.
ബി.ജെ.പിക്ക് മുന്നിൽ തലകുനിക്കുന്നത് കോൺഗ്രസാണ്. കോൺഗ്രസും സി.പി.എമ്മും ബി.ജെ.പിയും ന്യൂനപക്ഷങ്ങളെ തൃണമൂലിനെതിരായി ഉപയോഗിക്കുകയാണ്" കൊൽക്കത്തയിൽ നിന്നുള്ള ഓൺലൈൻ പ്രസംഗത്തിൽ മമത പാർട്ടി പ്രവർത്തകരോട് പറഞ്ഞു.
അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ തൃണമൂലിന് ന്യൂനപക്ഷ ഭൂരിപക്ഷമുള്ള ഒരു സീറ്റ് നഷ്ടമായിരുന്നു. രാഹുൽ ഗാന്ധി പ്രതിപക്ഷത്തിന്റെ മുഖമായാൽ ബി.ജെ.പിക്കാണ് നേട്ടമെന്ന് നേരത്തേ തൃണമൂൽ നേതാവും എം.പിയുമായ സുദീപ് ബന്ദോപാധ്യായ് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.